banners

വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം No. E 774)

ബാങ്കിൻറെ സ്ഥാപക പ്രസിഡൻറ് ശ്രീ. സി. എ. മാധവൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1983-ൽ സ്ഥാപിതമായ വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അശ്രാന്ത പരിശ്രമംകൊണ്ട് 01-04-2013 മുതൽ ക്‌ളാസ്സ് 1 സൂപ്പർഗ്രേഡ് ബാങ്ക് ആയി ഉയർന്നു.

ഇപ്പോൾ 24000 അംഗങ്ങളും 3.2 കോടി രൂപയുടെ ഓഹരി മൂലധനവും 275 കോടി രൂപ നിക്ഷേപവും 165 കോടി രൂപയുടെ വായ്പ്പ ബാക്കിനിൽപ്പും ഉള്ള ഒരു ധനകാര്യ സ്ഥാപനമായി എല്ലാസേവനങ്ങളും ചെയ്തുവരുന്നു.

ബാങ്ക് നവീകരിച്ച ഓഫീസ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പൂർണ്ണമായും കമ്പ്യൂട്ടർ വത്കരിച്ച ബാങ്ക് ഹെഡ്ഓഫീസ് രാവിലെ 9:30 മുതൽ വൈകുന്നേരം 7:00 മണി വരെയും ചളിക്കവട്ടം, പാലാരിവട്ടം ബ്രാഞ്ചുകൾ രാവിലെ 9:30 മുതൽ വൈകുന്നേരം 4:30 വരെയും പ്രവർത്തിച്ചു വരുന്നു.

ആലിൻചുവട് SNDP കെട്ടിടത്തിൽ ഒരു നീതി സ്റ്റോറും, ബാങ്കിൻറെ പഴയ ഹെഡ്ഓഫീസിനു താഴെ ഒരു കൺസ്യൂമർ സ്റ്റോറും നിത്യോപയോഗ സാധനങ്ങൾ നിയന്ത്രിത വിലക്ക് നൽകിവരുന്നു. കൂടാതെ സഹകരണ മെഡിക്കൽ ലാബും പൊതുജന സേവന കേന്ദ്രവും പ്രവർത്തിച്ചു വരുന്നു.

ബാങ്കിന്റെ 70 വയസുകഴിഞ്ഞ അംഗങ്ങൾക്ക് വാർദ്ധക്യകാല പെൻഷൻ, അംഗങ്ങൾക്ക് മരണാനന്തരാവശ്യ സഹായ നിധി, വിദ്യാഭ്യാസ പ്രോത്സാഹന സഹായ നിധി, ചികിത്സാ സഹായം എന്നിവ ബാങ്ക് നൽകിവരുന്നുണ്ട്. എല്ലാമാസവും പ്രതിമാസ നിക്ഷേപ പദ്ധതികൾ ആരംഭിച്ചു നടത്തുന്നുണ്ട്. തുടർച്ചയായി അംഗങ്ങൾക്ക് 20% ഡിവിഡൻറ് നൽകി വരുന്നു. സഹകാരികളുടെ നിസ്വാർത്ഥവും ആത്മാർത്ഥവുമായ സഹകരണം കൊണ്ടാണ് ബാങ്ക് ഈ നേട്ടം കൈവരിച്ചിട്ടുള്ളത് എന്ന് പ്രത്യേകം സ്മരിക്കുന്നു.

അംഗങ്ങൾ

 24000

ഓഹരി മൂലധനം

 3.2 കോടി രൂപ

പ്രവർത്ത മൂലധനം

 300 കോടി രൂപ

നിക്ഷേപങ്ങൾ

 275 കോടി രൂപ

വായ്പ ബാക്കി നിൽപ്

 165 കോടി രൂപ

വായ്‌പകൾ

  • ഗൃഹോപകരണ വായ്‌പ
  • ബിസിനസ് ഓവർ ഡ്രാഫ്റ്റ്
  • വിദ്യാഭ്യാസ വായ്പ

ബാങ്ക് സൗകര്യങ്ങളും പ്രത്യേകതകളും

  • പ്രതിമാസ നിക്ഷേപ പദ്ധതി ( എം ഡി എസ്) - 25,000/-രൂപ മുതൽ 500000/-രൂപ വരെ സലയുള്ള പ്രതിമാസ നിക്ഷേപ പദ്ധതികൾ എല്ലാ മാസവും അരംഭിക്കുന്നു
  • ലോക്കർ സൗകര്യം
  • കോർ ബാങ്കിംഗ് സംവിധാനത്തിൽ ശാഖ പ്രവർത്തിക്കുന്നു
  • കൺസ്യൂമേർ സ്റ്റോർ, നീതി സ്റ്റോർ മുഖേന നിത്യോപയോഗസാധനങ്ങൾ നിയന്ത്രിത വിലയ്ക്ക് വിതരണം ചെയുന്നു
  • ചികിത്സ സഹായം
  • വിദ്യാഭ്യാസ പ്രോത്സാഹന സഹായം
  • വായ്‌പ എടുത്ത് മരണപെട്ടവർക്ക് റിസ്ക് ഫണ്ട് മുകേന വായ്‌പ തിരിച്ചടക്കുവാൻ (അവകാശികൾക്ക് ) സഹായം ചെയുന്നു
  • 70 വയസിനു മേൽ പ്രായമുള്ള അംഗങ്ങൾക്ക് വാർദ്ധക്യകാല പെൻഷൻ
  • സമർത്ഥരായ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് മാധവൻ മാസ്റ്റർ എൻഡോവ്മെന്റ് ഫണ്ട് ഉപയോഗിച്ച് ധനസഹായം
  • നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ
  • മരണാനന്തരാവശ്യ സഹായ നിധി
  • പൊതുജനങ്ങൾക്കായി മിതമായനിരക്കിൽ സഹകരണ മെഡിക്കൽ ലാബ്
  • എല്ലാവിധ സർക്കാർ സേവനങ്ങളും മറ്റിതര സേവനങ്ങളും സൗജന്യ നിരക്കിൽ ലഭ്യമാക്കുന്നതിന് പൊതുജന സേവനകേന്ദ്രം

ബാങ്ക് ഭരണ സമിതി

പ്രസിഡൻറ്

അഡ്വ. എ. എൻ സന്തോഷ്
ഫോൺ: 9847268055

വൈസ് പ്രസിഡൻറ്

ശ്രീ. അഭിലാഷ് കെ അശോക് കുമാർ
ഫോൺ: 9895402060

സെക്രട്ടറി

മിനി എം റ്റി
ഫോൺ: 9495093459

ഡയറക്ടർ ബോർഡ് അംഗങ്ങൾ

  • ശ്രീ. ഇ. പി സുരേഷ് 8281026442
  • ശ്രീ. മോഹൻദാസ് എസ് 9400805728
  • ശ്രീ. സുരേന്ദ്രൻ കെ ജി 9946071041
  • ശ്രീ. സാംബശിവൻ പി ആർ 9447900056
  • ശ്രീ. വാസു വി കെ 9496575377
  • ശ്രീ. ഫസീർഖാൻ കെ ടി 8606037007
  • ശ്രീ. അനിൽകുമാർ.എൻ.എ (ബിജു) 9847118746
  • ശ്രീ. സേവ്യർ ലിജു 9645305005
  • ശ്രീമതി. ആശ കലേഷ്‌കുമാർ 9249317156
  • ശ്രീമതി. പ്രേമലത വി എസ് 9446414673
  • ശ്രീമതി. വിനീത സക്‌സേന 9446326037

വാർത്തകൾ

വെണ്ണല സഹ. ബാങ്കിന്റെ ഓണവിപണി തുടങ്ങി


കൊച്ചി, വെണ്ണല സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിൻ്റെ സർക്കാർ സബ്സിഡിയുള്ള 13 ഇനം പലവ്യ ഞ്ജനങ്ങളോടെ ഓണ വിപണിക്ക് തുടക്കംകുറിച്ചു. വെണ്ണല സർവീ സ് സഹ. ബാങ്ക് പ്രസിഡന്റ്റ് അഡ്വ. എ.എൻ. സന്തോഷ് ഓണ വിപ ണിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഹെഡ് ഓഫീസിൽനിന്നും പാലാരിവട്ടം, പള്ളിശ്ശേരി, ചളിക്കവട്ടം ബ്രാഞ്ചുകളിൽനിന്നും 900 രൂ പയ്ക്ക് സബ്സിഡി നിരക്കിൽ ഓണക്കിറ്റുകൾ ലഭിക്കും.

വെണ്ണല ബാങ്കിന്റെ വിളവെടുപ്പ് ആരംഭിച്ചു


കൊച്ചി: ഓണത്തിന് 500 ഏത്തക്കുല എന്ന ലക്ഷ്യത്തോടെ വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏത്ത വാഴ കൃഷിയുടെ വിളവെടുപ്പ് തുട ങ്ങി. 12 മുതൽ 20 കിലോഗ്രാം വരെ തൂക്കം വരുന്ന നാടൻ ഏത്ത ക്കായ ബാങ്കിന്റെ ആലിൻചുവ ട്ടിലുള്ള ജൈവ പച്ചക്കറിച്ചന്തയി ലൂടെയാണ് വിൽപ്പന നടത്തുന്ന ത്.

ഒരു കിലോ 78 രൂപയാണ് വി ല.വിളവെടുപ്പ് ഉദ്ഘാടനം ബാ ങ്ക് പ്രസിഡന്റ് അഡ്വ.എ എൻ. സന്തോഷ് നിർവഹിച്ചു.ഭരണ സമിതി അംഗം കെ ജി സുരേന്ദ്രൻ അദ്ധ്യക്ഷനായി. യുവ കർ ഷകനായ വി എസ് രാജീവ് ഭര ണസമിതി അംഗങ്ങളായ വിനീത സക്സേന,ആശാകേഷ്, പ്രേമ ലത വി എസ്,സെക്രട്ടറി എം ടി മിനി എന്നിവർ പങ്കെടുത്തു

വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം No. E 774)

(ക്‌ളാസ് 1 സൂപ്പർ ഗ്രേഡ് പൂർണ്ണമായും കമ്പ്യൂട്ടർ വൽക്കരിച്ചത്)
ചളിക്കവട്ടം (കൊറ്റാങ്കാവ്‌ ക്ഷേത്രത്തിനു സമീപം)
വെണ്ണല പി. ഒ, കൊച്ചി 682 028
Tel: 0484 280 6092, ഇ-മെയിൽ: vennalascb@gmail.com
Web: www.vennalascb.com
ബ്രാഞ്ച്: പാലാരിവട്ടം,
കെ. പി. ആർ. ബിൽഡിംഗ്,
പി. ജെ. ആന്റണി റോഡ്
Tel: 0484 2331221

Terms of use | Privacy Policy | Contact us
© 2021 www.vennalascb.com All Rights Reserved

Designed and Developed by WebSoul TechServe