banners

വാർത്തകൾ

വെണ്ണല ബാങ്കിൻറെ വിദ്യഭ്യാസ അവാർഡുകൾ വിതരണം നടത്തി


വെണ്ണല ബാങ്കിൻറെ നേതൃത്വത്തിൽ വെണ്ണല ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ബാങ്ക് അംഗങ്ങളുടെ മക്കളിൽ നിന്നും എസ്.എസ്.എൽ.സിക്കും +2 വിനും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മോമെന്റോയും വിതരണം നടത്തി. അനുമോദന സമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡൻറ് അഡ്വ. എ.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.ഡി.വത്സലകുമാരി, കെ.ബി.ഹർഷൽ, ഭരണ സമിതി അംഗങ്ങളായ കെ.എ. അഭിലാഷ്, വി.കെ.വാസു, സെക്രട്ടറി ടി.എസ്.ഹരി, കെ.എം.ഷീജ, ടി.സി.ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.

സഹകരണ സൂപ്പർമാർക്കറ്റ് തുറന്നു


വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കോഓപ്മാർട്ട് സഹകരണ സൂപ്പർമാർക്കറ്റ് ആരംഭിച്ചു. 4300 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആലിൻചുവട് എസ്.എൻ.ഡി. പി കെട്ടിടത്തിൽ ആരംഭിച്ച സഹകരണ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം മുൻ ജി.സി.ഡി.എ ചെയർമാൻ അഡ്വ.സി.എൻ.മോഹനൻ നിർവഹിച്ചു. മുൻ മേയർ സി.എം.ദിനേശമണി എസ്. എൻ.ഡി.പി.ശാഖാ സെക്രട്ടറി സി.ഷാനവാസിന് സഹകരണ ഉത്പ്പന്നങ്ങൾ കൈമാറി ആദ്യ വിൽപ്പന നടത്തി. ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഏ.ജി.ഉദയകുമാർ, സി.കെ. മണിശങ്കർ,കെ.ടി. സാജൻ, ആർ.രതീഷ്, ടി.എസ്.ഷൺമുഖദാസ്, എം.ബി.മുരളീധരൻ, സി.ഡി.വത്സലകുമാരി, കെ.ബി.ഹർഷൽ, ഷാഹുൽഹമീദ്.പി.എച്ച് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം.എൻ.ലാജി, കെ.എ.അഭിലാഷ്, വിനീത സക്സേന തുടങ്ങിയവർ സംസാരിച്ചു.

സ്റ്റുഡൻസ് മാർക്കറ്റ് തുറന്നു


സഹകരണ സ്റ്റുഡൻ സ് മാർക്കറ്റ് തുറന്ന് വെണ്ണല സഹകരണ ബാങ്ക്. ആലിൻചുവട് ജംഗ്ഷനിൽ വെണ്ണല സഹകരണ സൂപ്പർമാർക്കറ്റിനോടനുബന്ധമായാണ് സ്റ്റുഡൻസ് മാർക്കറ്റ് ആരംഭിച്ചത്.

സ്റ്റുഡൻസ് മാർക്കറ്റിന്റെ ഉ ദ്ഘാടനം ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എൻ.സന്തോഷ് നിർ വഹിച്ചു. വി.കെ.വാസു അദ്ധ്യ ക്ഷനായി. വിനീത സക്സേന, ഫസീർഖാൻ, എൻ.എ.അനിൽ കുമാർ,സെക്രട്ടറി ടി.എസ്.ഹരി എന്നിവർ സംസാരിച്ചു. എല്ലാ ത്തരം പഠനോപകരണങ്ങളും 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.

സഹകാരി സംഗമവും യാത്രയയപ്പും നൽകി


വെണ്ണല സർവീസ് സഹകരണ ബാങ്കിൽ നിന്നും 36 വർഷത്തെ സേവനത്തിന് ശേഷം സെക്രട്ടറിയായി ഏപ്രിൽ 30ന് വിരമിക്കുന്ന എം എൻ ലാജിക്ക് ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. മുൻ എംഎൽഎ സി എം ദിനേശ് മണി ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡന്റ് അഡ്വ.എ എൻ സന്തോഷ് അധ്യക്ഷനായി. സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ , കണയന്നൂർ അസിസ്റ്റ് രജിസ്ട്രാർ ജനറൽ കെ ശ്രീലേഖ , കെസിയു ജില്ലാ സെക്രട്ടറി കെ എ ജയരാജ്, കൊച്ചി ദേവസം ബോർഡ് അംഗം എം ബി മുരളീധരൻ, കെ ടി സാജൻ, ആർ രതീഷ്, സി ഡി വത്സലകുമാരി, കെ ബി ഹർഷൽ, അഭിലാഷ് കെ അശോക് കുമാർ, എം എൻ ലാജി, അസിസ്റ്റന്റ് സെക്രട്ടറി ടി എസ് ഹരി, എസ് മോഹൻദാസ് എന്നിവർ സംസാരിച്ചു.

തണ്ണീർപ്പന്തൽ തുടങ്ങി


വേനൽച്ചൂടിൽ യാത്രക്കാർക്ക് ദാഹമകറ്റാൻ വെണ്ണല സഹ കരണ ബാങ്ക് ആലിൻചുവട് വെടിയൂർമഠം ക്ഷേത്രത്തിനു സമീപം സൗജന്യ തണ്ണീർപ്പ ന്തൽ തുടങ്ങി. ബാങ്ക് പ്രസിഡ ന്റ്റ് എ എൻ സന്തോഷ് ഉദ്ഘാ ടനം ചെയ്തു. എസ് മോഹൻദാ സ് അധ്യക്ഷനായി. വി കെ വാസു, കെ ജി സു രേന്ദ്രൻ, വിനീത സക്സേന, ആശ കലേഷ്, എൻ എ അനിൽകുമാർ എന്നിവർ സംസാരിച്ചു.

കിഡ്‌സ് സഹകരണ സമ്പാദ്യ പദ്ധതി


വെണ്ണല ഗവ. ഹൈ സ്കൂളിൽ വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നി ക്ഷേപ പദ്ധതി തുടങ്ങി. വിദ്യാർഥികൾക്കു നൽകുന്ന നിക്ഷേപ ചെപ്പിൽ നിക്ഷേപിക്കുന്ന തുക കളക്ഷൻ ഏജൻറുമാർ വിദ്യാലയ ത്തിലെത്തി ശേഖരിക്കും. അധ്യയന വർഷാരംഭത്തിൽ പലിശസഹിതം തിരികെ നൽകുകയും ചെയ്യും. വെണ്ണല ഗവ. ഹൈസ്കൂളിൽ നടന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സഹകരണ ജോയിൻ്റ് രജിസ്ട്രാർ ജോസൽ ഫ്രാൻസിസ് തോപ്പിൽ നിർവഹിച്ചു. വെണ്ണല സഹകരണ ബാങ്ക് പ്രസിഡൻ്റ് എ.എൻ. സന്തോഷ് അധ്യക്ഷനായി. കണയന്നൂർ അസിസ്റ്റന്റ് രജി സ്ട്രാർ കെ. ശ്രീലേഖ, കൗൺസി ലർ കെ.ബി. ഹർഷൽ, ഹെഡ്മ‌ാ സ്റ്റർ പി.പി. സുരേഷ് ബാബു, പി . ടി.എ. പ്രസിഡൻ്റ് വി.എ. അനീർ, ബിജി അനിൽകുമാർ, ടി.എസ്. ഹരി, മദർ പി.ടി.എ. പ്രസിഡന്റ് പാത്തു ടി.ഐ. എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥി,യുവജന സംഗമം നടത്തി വെണ്ണല ബാങ്ക് സഹകരണ മേഖല


ജനങ്ങളുടെ ക്ഷേമത്തിനും നാടിൻ്റെ വികസനത്തിനുമായി നൽകിവരുന്ന സേവനങ്ങളും സംഭാവനകളും എന്തെന്ന് പുതു തലമുറയെ ബോദ്ധ്യപ്പെടുത്തുന്നതിനായി വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി യുവജന സംഗമം നടത്തി.

ബാങ്ക് പ്രസിഡന്റ് അഡ്വ.എ. എൻ.സന്തോഷ് യുവജനങ്ങളിൽ നിന്നുള്ള സേവിംഗ്‌സ് നിക്ഷേപം സുഹാനാ സുധീറിൽ നിന്നും സ്വീകരിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡെന്റ് കെ.എ.അഭിലാഷ് അദ്ധ്യക്ഷനായി. കെ.ഡി.ധനീഷ്, എം. രാഘൂൽ രാജ്, ആദർശ്.എം. ബി, പ്രേമലത.വി.എസ്, വിനീത സക്സേന എന്നിവർ സംസാരിച്ചു.തുടർന്ന് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ നാടകത്തിനും മിമിക്രിക്കും എ' ഗ്രേഡ് നേടിയ സ്മൃതി രാജേഷിനെ അനുമോദിച്ചു.

ക്രിസ്തുമസ് പുതുവത്സര കേക്ക് മേള


വെണ്ണല സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ക്രിസ്‌തുമസ് പുതുവത്സര കേക്ക് മേളക്ക് തുടക്കം കുറിച്ചു ബാങ്ക് അങ്കണ ത്തിൽ ആരംഭിച്ച കേക്ക് മേള ബാങ്ക് പ്രസിഡന്റ് അഡ്വ.എ. എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം എസ്.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വിനീത സക്സേന, കെ.ജി.സുരേന്ദ്രൻ, ആശാകലേഷ്, എൻ.എ.അനിൽകുമാർ, അസി. സെക്രട്ടറി ടി.എസ്.ഹരി എന്നിവർ സംസാരിച്ചു.

പൈനാപ്പിൾ, ഫ്റൂട്ട്സ്, കശുവണ്ടി തുടങ്ങി 12 ൽപ്പരം കേക്കിനിങ്ങൾ 25 മുതൽ 120 രൂപ വരെ വിലക്കുറവിലാണ് വിൽപ്പന നടത്തുന്നത്. ഡിസംബർ 31 വരെയാണ് കേക്ക് മേള.

മികച്ച സഹ.ബാങ്കായി വീണ്ടും വെണ്ണല സർവീസ് സഹ.ബാങ്ക്


2022-23 വർഷം കണയന്നൂർ താലൂക്കിലെ മികച്ചപ്രാഥമിക സഹ.ബാങ്കായി വെണ്ണ ല സർവീസ് സഹകരണ ബാങ്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കണയന്നൂർ താലൂക്ക് സർക്കിൾ സഹ. യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസിൻ്റ അദ്ധ്യക്ഷതയിൽ നടന്ന വാരാഘോഷപരിപാടിയിൽ വച്ച്‌ സംസ്ഥാന സഹകരണ യൂണിയൻ അംഗം വി. എം. ശശിയിൽ നിന്ന് ബാങ്ക്‌ പ്രസിഡൻ്റ് അഡ്വ.എ.എ ൻ.സന്തോഷും അസി.സെക്രട്ടറി ടി.എസ്.ഹരിയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

വാർഷിക പൊതുയോഗം


വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ 95-ാമത് വാർഷിക പൊതുയോഗം നടന്നു. ലാഭത്തിന്റെ 20 ശതമാന മായ 75.14 ലക്ഷം രൂപ അംഗ ങ്ങൾക്ക് ലാഭവീതമായി വിതര ണം ചെയ്യുന്നതിന് തീരുമാനി ച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് മുതിർന്ന അംഗമായ എം.കെ. തങ്കപ്പന് ലാ ഭവിതം നൽകി വിതരണോദ്ഘാ ടനം നിർവഹിച്ചു. സെക്രട്ടറി എം എൻ. ലാജി റിപ്പോർട്ട് അവതരി പ്പിച്ചു. കെ.ജി. സുരേന്ദ്രൻ, ഇ.പി. സുരേഷ്, സേവ്യർ ലിജു എന്നിവർ സംസാരിച്ചു.

വെണ്ണല ബാങ്കിന്റെ തൊഴിൽ സേന ആരംഭിച്ചു


വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ തൊഴിൽ സേന (കോ-ഓപ്പറേറ്റീവ് ലേബർ ഫോഴ്സ്) രൂപീകരിച്ചു. നിത്യജീവിതത്തിൽ അവിചാരിതമായി ആവശ്യമായി വരുന്ന ഇലക്ട്രിക് ഉപകരണങ്ങളുടെ തകരാർ, തെങ്ങ് കയറ്റക്കാരനെ കിട്ടാത്ത അവസ്ഥ, വീട് വൃത്തിയാക്കൽ തുടങ്ങി നിരവധിയായ ആവശ്യങ്ങൾക്ക് ബാങ്കിന്റെ ജനസേവന കേന്ദ്രത്തിലേക്ക് വിളിച്ചാൽ തൊഴിലാളികളെത്തി മിതമായ നിരക്കിൽ സേവനം നൽകുന്ന പദ്ധതിയാണിത്. തൊഴിൽ സേനയുടെ ഉദ്ഘാടനം തമ്പി ആറാട്ട്ക ടവിന് തിരിച്ചറിയൽ കാർഡ് നൽകി കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി.കെ.ടി.സാജൻ, യു.ആർ.മോഹനൻ, കെ.എസ്.സലജൻ, കെ.എ.അഴിലാഷ്, ടി.എസ്.ഹരി എന്നിവർ സംസാരിച്ചു.

സഹകരണ നിക്ഷേപ സംഗമം നടത്തി


സഹകരണ ബാങ്കിലേ നിക്ഷേപിക്കു, സഹകരണ ബാങ്കുകൾ ജനങ്ങളുടേതാണ് എന്ന സന്ദേശം ഉയർത്തി വെണ്ണല സഹ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി. സംഗമം സംസ്ഥാന സഹകരണ യൂണിയൻ അംഗം വി. എം. ശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ സി.ഡി.വത്സലകുമാരി, കെ.ബി.ഹർഷൽ,ഷോപ്പ് എംപ്ലോയീസ് സഹകരണ സംഘം വൈ പ്രസിഡെന്റ് കെ.ടി, സാജൻ, കെ.പി.ആൽബർട്ട്, കെ.എ.അഭിലാഷ്, സി.എഫ്.ഷിബു, ടി.എസ്.ഹരി എന്നിവർ സംസാരിച്ചു. തുടർന്ന് സഹകാരികളിൽ നിന്നുള്ള നിക്ഷേപങ്ങൾ ബാങ്ക് പ്രസിഡന്റ് ഏറ്റുവാങ്ങി.

മരുന്ന്കഞ്ഞി വിതരണം


കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർക്കടക മാസത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ മരുന്ന് കഞ്ഞി വിതരണം തുടങ്ങി. 24 പച്ചമരുന്നു കളിൽ തയ്യാറാക്കുന്ന ഔഷധകഞ്ഞിക്കായി 970 പേർ മുൻ കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. 22 വരെ നടത്തുന്ന മരുന്ന് കഞ്ഞിയുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എ ൻ. സന്തോഷ് നിർവഹിച്ചു. എസ്. മോഹൻദാസ് അദ്ധ്യക്ഷ ത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.ജി. സുരേന്ദ്ര ൻ, എൻ.എ. അനിൽകുമാർ, ആശാ കലേഷ്, ഇ.പി. സുരേ ഷ് സഹ. ഓഡിറ്റർ കെ.വി.സുധീർ എന്നിവർ സംസാരിച്ചു.

വെണ്ണല സഹകരണ മെഡിക്കൽ ലാബിൽ ഇനി ഹോം കളക്ഷൻ സേവനവും


വെണ്ണല സഹകരണ മെഡിക്കൽ ലാബിൽ നിന്നും ഹോം കളക്ഷൻ സേവനം ആരംഭിച്ചു. സ്വകാര്യ ലാബുകളുടെ നിരക്കിൽ നിന്നും 40 മുതൽ 50 ശതമാനം വരെ കുറഞ്ഞ നിരക്കിൽ നൽകുന്ന സേവനം കിടപ്പ് രോഗികൾക്കും വയോജനങ്ങൾക്കും ലഭ്യമാക്കുന്നതിനായാണ് ഹോം കളക്ഷൻ സേവനം ആരംഭിച്ചത്.

സംവിധാനത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് നിർവഹിച്ചു. എൻ.എ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു വി.എസ്.പ്രേമലത, ടി.എസ്.ഹരി, എം.രാഹുൽ രാജ് അഞ്ചന റോഷൽ മേരി ജിനു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

'മുറ്റത്തെ മുല്ല വായ്പാ പദ്ധതി’ കുടുംബശ്രീ പ്രവര്‍ത്തകരെ അനുമോദിച്ചു


കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മുറ്റത്തെ മുല്ല വായ്പാ വിതരണം നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ അനുമോദിച്ചു. സമൂഹത്തിന്റെ താഴെ തട്ടിലുള്ള കൂലിവേലക്കാര്‍, ചെറുകിട കച്ചവടക്കാര്‍, നിര്‍ദ്ധന കുടുംബങ്ങള്‍ എന്നിവരെ ബ്ലേഡ് പലിശാ ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറ്റാന്‍ സഹകരണ വകുപ്പ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന വായ്പ പദ്ധതിയാണ് ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതി.

2022 ല്‍ ഏറ്റവും മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കിയ കൊച്ചി നഗരസഭയിലെ 47-ാം ഡിവിഷനിലെ ശ്രേയസ്സ് കുടുംബശ്രീ ഗ്രൂപ്പിനുള്ള 1,68,030/ രൂപയുടെ ഇന്‍സെന്റീവ് വിതരണം ചെയ്തു കൊണ്ട് അനുമോദന യോഗം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. വിനിത ശ്യാം അദ്ധ്യക്ഷയായി. ബാങ്ക് സെക്രട്ടറി എം.എന്‍.ലാജി, ദീപ.ഡി.ബി അനിത അനില്‍, അനു അനീഷ്, പ്രീതി സുജി എന്നിവര്‍ സംസാരിച്ചു.

തണ്ണീര്‍പന്തലുമായി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക്


ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസവുമായി സഹകരണ ബാങ്കുകളുടെ തണ്ണീര്‍പന്തലുകള്‍ ആരംഭിച്ചു. എറണാകുളം ജില്ലയില്‍ ആദ്യ സൗജന്യ സഹകരണ തണ്ണീര്‍ പന്തലൊരുക്കി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക്. പാലാരിവട്ടം ജംഗ്ഷനിലാണ് തണ്ണീര്‍ പന്തല്‍ ആരംഭിച്ചത്. സംഭാരം, കുമ്മട്ടി,തണുത്ത വെള്ളം, ഒ.ആര്‍. എസ് എന്നിവ സൗജന്യമായി വിതരണം ചെയ്തു കൊണ്ട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ.സജീവ് കര്‍ത്ത ജില്ലാതല ഉദ്ഘാടനം ചെയ്തു.

വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കണയന്നൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ശ്രീലേഖ, കെ.ടി. സാജന്‍, കെ.എ.അഭിലാഷ്, ആശാ കലേഷ്, കെ.ജി.സുരേന്ദ്രന്‍, വി.കെ.വാസു, വിനീത സക്സേന, എന്‍.എ. അനില്‍കുമാര്‍, സെക്രട്ടറി എം.എന്‍.ലാജി എന്നിവര്‍ സംസാരിച്ചു.

വെണ്ണല സഹകരണ ബാങ്കിന് അവാര്‍ഡ് 


വൈവിദ്ധ്യമുള്ള മികച്ച പ്രവര്‍ത്തനത്തിനും നിക്ഷേപ സമാഹരണത്തിനും കണയന്നൂര്‍ താലൂക്കില്‍ മികച്ച ബാങ്കിനുള്ള അവാര്‍ഡ് വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡയറക്ടര്‍ എം.വി.ശശികുമാര്‍ അവാര്‍ഡ് വിതരണം ചെയ്തു.

വെണ്ണല ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് സെക്രട്ടറി എം.എന്‍.ലാജി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ചേരാനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനും, ഇടപ്പള്ളി വടക്കും ഭാഗം സര്‍വ്വീസ് സഹകരണ ബാങ്കിനും ലഭിച്ചു. കണയന്നൂര്‍ താലൂക്ക് അസി.ഡയറക്ടര്‍ കെ.ശ്രീലേഖ അദ്ധ്യക്ഷയായി. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.എസ്.ഷണ്‍മുഖദാസ്, ടി.മായാദേവി, വി.എന്‍.ബാബു എന്നിവര്‍ സംസാരിച്ചു.

വെണ്ണല ബാങ്കിൽ "വിദ്യാർത്ഥി മിത്രം" നിക്ഷേപ പദ്ധതി തുടങ്ങി 


43-ാം മത് സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിൻ്റെ ഭാഗമായി വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി "വിദ്യാർത്ഥി മിത്രം നിക്ഷേപ സമാഹരണ പദ്ധതി " "ആരംഭിച്ചു.ഓരോ വീടുകളിലും ബാങ്ക് നൽകുന്ന നിക്ഷേപ ചെപ്പിൽ വിദ്യാർത്ഥികൾ ഇടുന്ന പ്രതിദിന നിക്ഷേപങ്ങൾ ആഴ്ചതോറും ബാങ്കിൻ്റെ കളക്ഷൻ ഏജൻ്റുമാർ ശേഖരിച്ച് വർഷാന്ത്യം പലിശ സഹിതം തിരിച്ച് നൽകുന്ന പദ്ധതിയാണ് "വിദ്യാർത്ഥി മിത്രം നിക്ഷേപ സമാഹരണ പദ്ധതി ". പദ്ധതിയുടെ ഉദ്ഘാടനം കണയന്നൂർ താലൂക്ക് സഹകരണ അസി.രജിസ്ട്രാർ കെ.ശ്രീലേഖ പാടിവട്ടം എൽ.പി.സ്ക്കൂൾ നാലാം ക്ലാസ് വിദ്യാർത്തി വി.ആർ.സൗന്ദര്യക്ക് നിക്ഷേപ ചെപ്പ് നൽകി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.ടി. സാജൻ,എസ്.മോഹൻദാസ്, വി.എസ്.പ്രേമലത, എൻ.എ.അനിൽകുമാർ സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു.

ആരോഗ്യ, രക്ത പരിശോധനാക്യാമ്പ് നടത്തി  


വെണ്ണല സഹകരണ മെഡിക്കൽ ലാബിന്റെ നേതൃത്വത്തിൽ സൗജന്യ ആരോഗ്യ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പാലാരിവട്ടം പള്ളിശ്ശേരി ജംഗ്ഷനിൽ നടന്ന ക്യാമ്പ് ഡോ. ജോ ജോസഫ് ഉത്ഘാടനം ചെയ്തു. വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ എൻ സന്തോഷ്‌ അധ്യക്ഷനായി. കൗൺസിലർ ജോജി കുരീക്കോട്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഇ.പി സുരേഷ്, ആശ കലേഷ്, സെക്രട്ടറി എം എൻ ലാജി എന്നിവർ സംസാരിച്ചു.

ക്രിസ്തുമസ് - പുതുവത്സര കേക്ക് വിപണനമേള തുടങ്ങി 


വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൽ ക്രിസ്തുമസ് പുതുവത്സര കേക്ക് വിപണനമേള ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ്‌   അഡ്വ. എ എൻ സന്തോഷ് ഉൽഘടനം ചെയ്തു. എസ്‌ മോഹൻദാസ് അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ എൻ എ അനിൽകുമാർ, സേവ്യർ ലിജു, ആശ കലേഷ്, വിനിത സക്‌സേന, വി എസ് പ്രേമലത, സെക്രട്ടറി എം എൻ ലാജിഎന്നിവർ സംസാരിച്ചു. ഹോം മെയ്ഡ്, ബേക്കറി കേക്കുകൾ 10 മുതൽ 20 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.

വെണ്ണല സഹകരണ ബാങ്കിന്റെ ചളിക്കവട്ടം ശാഖയ്ക്ക് തറക്കല്ലിട്ടു


വെണ്ണല സര്‍വീസ് സഹകരണ ബാങ്കിന്റെ ചളിക്കവട്ടം ശാഖയ്ക്ക് മന്ത്രി പി. രാജീവ് തറക്കല്ലിട്ടു. ചളിക്കവട്ടം റോഡില്‍ ബാങ്ക് സ്വന്തമായി വാങ്ങിയ 15 സെന്റ് സ്ഥലത്താണ് പുതിയ ശാഖ നിര്‍മ്മിക്കുന്നത്. ആധുനിക സൗകര്യേത്തേടെയുളള ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളും കൂടി പ്രവര്‍ത്തിക്കും വിധത്തിലാണ് പുതിയ ശാഖയുടെ നിര്‍മ്മാണം.

ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എന്‍.ലാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.എ. അഭിലാഷ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ശ്രീലേഖ , കൗണ്‍സിലര്‍മാരായെ കെ.ബി.ഹര്‍ഷല്‍,സി.ഡി.വത്സല കുമാരി, ആര്‍.രതീഷ്,എ.ആര്‍ പത്മദാസ്, ഏ.ജി. ഉദയകുമാര്‍,കെ ടി സാജന്‍, എം.എം.ഹാരിസ്, പി.ആര്‍.ശിങ്കാരന്‍, ഇ.പി.സുരേഷ് എന്നിവര്‍ സംസാരിച്ചു.

വെണ്ണല സഹകരണ ബാങ്ക് 34-ാമത് വാര്‍ഷിക പൊതുയോഗം നടത്തി


കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 34-ാമത് വാര്‍ഷിക പൊതുയോഗം ആലിന്‍ചുവട് എസ്.എന്‍.ഡി.പി ഹാളില്‍ വച്ച് നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എന്‍.ലാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് 2021-22 സാമ്പത്തിക വര്‍ഷം 2,00,02,905/- രൂപ ലാഭം കൈവരിച്ചതായും 72.38ലക്ഷം രൂപ അംഗങ്ങള്‍ക്ക് ലാഭവീതമായി നല്‍കുമെന്നും അറിയിച്ചു. ലാഭ വിഹിത വിതരണോദ്ഘാടനം ബാങ്ക് അംഗം വെണ്ണല പതപ്പിള്ളി വിന്‍സെറ്റിന് ചെക്ക് നല്‍കി ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് നിര്‍വഹിച്ചു. കെ.എ. അഭിലാഷ്, കെ.ടി.ഫസീര്‍ഖാന്‍, വിനീത സക്‌സേന, ഇ.പി.സുരേഷ് എന്നിവര്‍ സംസാരിച്ചു.

വ്യാപാരമേളയും ഓണച്ചന്തയും


വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് അലിന്‍ ചുവട് എന്‍.എസ്.എസ് ഹാളില്‍ ഓണം വ്യാപാര മേളയും ഓണചന്തയും ആരംഭിച്ചു. കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ഗൃഹോപകരണങ്ങള്‍, ചേന്ദമംഗലം കൈത്തറി, ഖാദി വസ്ത്രങ്ങള്‍, കുടുംബശ്രീ ഉത്പ്പന്നങ്ങള്‍, എന്നിവയും സര്‍ക്കാര്‍ സബ്‌സിഡിയോടെയുള്ള പലചരക്ക് സാധനങ്ങളും പച്ചക്കറികളുമാണ് മേളയിലൂടെ വിറ്റഴിക്കുന്നത്. ഗൃഹോപകരണങ്ങള്‍ സഹായ നിരക്കിലും കൈത്തറി / ഖാദി വസ്ത്രങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ടും നല്‍കുന്നു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷനായി. കണയന്നൂര്‍ അസി. രജിസ്ട്രാര്‍ കെ.ശ്രീലേഖ, കൗണ്‍സിലര്‍മാരായ സി.ഡി.വത്സലകുമാരി, കെ.ബി.ഹര്‍ഷല്‍, ജോജി കുരീക്കോട്, എം.ബി.മുരളീധരന്‍, കെ.എ.അഭിലാഷ്, എസ്.മോഹന്‍ദാസ്, എന്‍.എ.അനില്‍കുമാര്‍, സെക്രട്ടറി എം.എന്‍.ലാജി എന്നിവര്‍ സംസാരിച്ചു.

വിദ്യാഭ്യാസ പുരസ്കരം നിൽകി


വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് പരിധിയിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ A+ നേടി വിജയിച്ച 71 വിദ്യാർത്ഥികൾക്കും 4 റാങ്ക് ജേതാക്കൾക്കുമുള്ള ക്യാഷ് അവാർഡുകളും മെമന്റോയും വിതരണം ചെയ്തു. അനുമോദന സമ്മേളനം ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എൻ സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ്‌ കെ എ അഭിലാഷ് അധ്യക്ഷനായി. പഠനത്തോടൊപ്പം പത്രവിതരണവും നടത്തി മികച്ച വിജയങ്ങൾ നേടിയ അനിതാ ഭാസി മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ചെയ്തു. കെ ടി സാജൻ, കൗൺസിലർ സി ഡി വത്സലകുമാരി, കെ ബി ഹർഷൽ, എസ് മോഹൻദാസ്, വിനീത സക്‌സേന, എം എൻ ലാജി, കെ ജി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൽ ഔഷധ കഞ്ഞി വിതരണം


വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൽ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു .റിട്ട.ഗവ.സീനിയർ മെഡിക്കൽ ഓഫീസർ ഡോ.കെ ഉസ്മാൻ ഉൽഘടനം നിർവഹിച്ചു .ബാങ്ക് പ്രസിഡന്റ് അഡ്വ.എ എൻ സന്തോഷ് അധ്യക്ഷനായി. കൗൺസിലർ സി ഡി വത്സലകുമാരി,കെ ടി സാജൻ ,എസ് മോഹൻദാസ് ,എം എൻ ലാജി ,വത്സല പവിത്രൻ, കെ ജി സുരേന്ദ്രൻ,എ എം സുരേന്ദ്രൻ ,ആശ കലേഷ് ,കെ ടി ഫസീർഖാൻ ,പി ആർ പ്രദീപ് എന്നിവർ സംസാരിച്ചു. 26 ഇനം പച്ചമരുന്നുകൾ ചേർത്തുണ്ടാക്കുന്ന ഔഷധ കഞ്ഞി വൈകിട്ട് 4 മുതൽ 6 വരെയാണ് വിതരണം ചെയ്യുന്നത്.

ഭിന്നശേഷി സഹോദരങ്ങൾക്കുള്ള വായ്പാ പദ്ധതി തുടങ്ങി.


സഹകരണ വകുപ്പിൻ്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഭിന്നശേഷി സഹോദരങ്ങൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയുടെ ജില്ലാതല ഉദഘാടനം നടത്തി. വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ചേർന്ന യോഗത്തിൽ വച്ച് ബാങ്കിലെ അംഗവും ഭിന്നശേഷിക്കാരനുമായ വാക്കാട്ടു പാറമ്പിൽ വി.എ.അബുബക്കറിന് പെട്ടിക്കട ആരംഭിക്കുന്നതിന് 75000/- രൂപയുടെ വായ്പ നൽകി എറണാകുളം ജില്ല സഹകരണ ജോ: രജിസ്ട്രാർ കെ.സജീവ് കർത്ത വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി.കൗൺസിലർ സി.ഡി.വത്സലകുമാരി, ഭരണ സമിതി അംഗങ്ങളായ എസ്.മോഹൻദാസ്, കെ.ടി. ഫസീർഖാൻ, സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു.
വെണ്ണല ബാങ്കിൽ വച്ച് നടന്ന ഭിന്നശേഷി സഹോദരങ്ങൾക്കുള്ള വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സഹ.ജോ: രജിസ്ട്രാർ കെ.സജീവ്കർത്ത ഭിന്ന ശേഷിക്കാരനായ വി.എ.അബുബക്കറിന് ചെക്ക് നൽകി നിർവഹിക്കുന്നു.

ധനസഹായ വിതരണം


വെണ്ണല ബാങ്ക് അംഗ സമാശ്വാസ നിധിക്ക് അർഹരായ അംഗങ്ങൾക്കുള്ള ചെക്കുകൾ വിതരണം നടത്തി. അംഗങ്ങളിൽ ഗുരുതര രോഗങ്ങൾ മൂലം ചികിത്സയിൽ കഴിയുന്ന വരെ സഹായിക്കുന്നതിനായി സഹകരണ വകുപ്പ് രൂപം നൽകിയ പദ്ധതിയാണ് അംഗ സമാശ്വാസ നിധി. 59 അംഗങ്ങൾക്കായി 10, 95,000 രൂപയുടെ ചെക്കുകളാണ് വിതരണം ചെയ്തത്. ചെക്കുകളുടെ വിതരണോൽഘാടനം കണയന്നൂർ അസി. രജിസ്ട്രാർ കെ. ശ്രീലേഖ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എൻ സന്തോഷ്‌ അദ്യക്ഷതവഹിച്ചു കെ ടി സാജൻ, കൗൺസിലർമാരായ സി ഡി വത്സലകുമാരി, ആർ രതീഷ്, ഭരണസമിതി അംഗങ്ങളായ പി കെ മിറാജ്, എസ് മോഹൻദാസ്, രജനി കുഞ്ഞപ്പൻ, ആശാ കലേഷ്, കെ എ അഭിലാഷ്, സെക്രട്ടറി എം എൻ ലാജി എന്നിവർ സംസാരിച്ചു

ലാഭവീതം വിതരണം ചെയ്തു


വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 'മുറ്റത്തെ മുല്ല' വായ്പാ പദ്ധതി വിജയകരമായി നടപ്പാക്കിയ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുള്ള ലാഭവീതം വിതരണം ചെയ്തു. വായ്പാ വിതരണം നടത്തിയ 47-ാം ഡിവിഷനിലെ ശ്രേയസ് അയൽക്കൂട്ടത്തിനുള്ള 1,67,930 രൂപയുടെ ലാഭവീതം ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എൻ സന്തോഷ്‌ അയൽക്കൂട്ടം ഭാരവാഹികൾക്ക് നൽകി ഉൽഘടനം ചെയ്തു എം എൻ ലാജി അധ്യക്ഷയായി. കൗൺസിലർ സി ഡി വത്സലകുമാരി, ഡി ബി ദീപ, ടി എസ് ഹരി, ടി ആർ നമകുമാരി, വനിതാ ശ്യാം, പി ഡി അജിത എന്നിവർ സംസാരിച്ചു

കസ്റ്റമേഴ്സ് മീറ്റും ലാഭവീത വിതരണവും


സഹകരണ ബാങ്കുകൾക്കെതിരെ ആർ. ബി. ഐ പുറപ്പെടുവിച്ച ജാഗ്രതാ നോട്ടീസിന്റെ പശ്ചാത്തലത്തിൽ അംഗങ്ങളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനായി വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ഇടപാടുകാരുടെ കൂടിക്കാഴ്ച (കസ്റ്റമേഴ്സ് മീറ്റ് ) സംഘടിപ്പിച്ചു. 2020 - 21 വർഷത്തെ ലാഭവീതമായി 69.90 ലക്ഷം രൂപ വിതരണവും നടത്തി. രണ്ടു ചടങ്ങുകളുടെയും ഉത്ഘാടനം ബാങ്ക് പ്രസിഡന്റ്‌ അഡ്വ.എ എൻ സന്തോഷ്‌ നിർവഹിച്ചു. എസ് മോഹൻദാസ് അധ്യക്ഷനായി. കെ ടി സാജൻ, ആശകലേഷ്, വി കെ പ്രകാശൻ, പി ആർ സാംബശിവൻ, മേരി ജോൺ, ടി എസ് ഹരി, ഫ്രാൻസിസ് സെബാസ്റ്റ്യൻ, പി കെ മിറാജ് എന്നിവർ സംസാരിച്ചു.

വെണ്ണല സഹകരണ ബാങ്കിൽ കൈത്തറി വിപണന മേള


സംസ്ഥാനത്തെ ഒറ്റത്തറിക്കാരായ നെയ്ത്തുകാരെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനായി വെണ്ണല സർവ്വീസ് സഹകരണ ബാങ്കും ഹാൻവീയും സംയുക്തമായി ത്രിദിന സഹകരണ കൈത്തറി വസ്ത്രമേള ആരംഭിച്ചു. ബാങ്ക് അങ്കണത്തിൽ മുൻ എം.എൽ.എ സി എം ദിനേശമണി മേള ഉദ്ഘടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എൻ സന്തോഷ്‌ അധ്യക്ഷനായി.കൗൺസിൽ സി ഡി വത്സലകുമാരി, പി കെ മിറാജ്, കെ ടി സാജൻ, സെക്രട്ടറി എം എൻ ലാജി, ഹാൻവീവ് തൃപ്പൂണിത്തുറ ഷോറൂം ഇൻ ചാർജ് പി സി രാജീവ്‌ എന്നിവർ സംസാരിച്ചു. എല്ലാത്തരം കൈത്തറി വസ്ത്രങ്ങൾക്കും 20 ശതമാനം ഗവ. റീബെറ്റും 20 ശതമാനം ഡിസ്‌കൗണ്ടും നൽകിയിരുന്നു

കേക്ക്, പച്ചക്കറി മേള


വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആലിൻചുവട് വെടിയൂർ മഠം ക്ഷേത്രത്തിന് സമീപം ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കേക്ക് പച്ചക്കറി മേള ആരംഭിച്ചു. 900, 450 ഗ്രാം കേക്കുകൾ പൊതുമാർക്കറ്റിലേക്കാൾ 20 ശതമാനം വിലക്കുറവിൽ ഇവിടെ നിന്ന് ലഭ്യമാണ്. പച്ചക്കറിക്കും പൊതുമാർക്കറ്റിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന. മേള ജനുവരി 2 ന് സമാപിക്കും. ഷോപ്പ് എംപ്ലോയീസ് സഹകരണ സംഘം വൈസ് പ്രസിഡന്റ്‌ കെ ടി സാജന് ആദ്യവിൽപ്പന നടത്തി ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എൻ സന്തോഷ്‌ മേള ഉത്ഘാടനം നിർവഹിച്ചു. എസ് മോഹൻദാസ്, കെ ജി സുരേന്ദ്രൻ, ടി എസ് ഹരി, ടി ആർ നമകുമാരി, ടി സി മായ എന്നിവർ സംസാരിച്ചു.

സഹകരണ വിപണന കേന്ദ്രം തുറന്നു


വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഗുണമേന്മയുള്ള മത്സ്യം, കോഴിയിറച്ചി,മുട്ട എന്നിവ മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി പാലാരിവട്ടം പാലത്തിന് സമീപം സഹകരണ വിപണന കേന്ദ്രം ആരംഭിച്ചു. ഉത്ഘാടനം മേയർ എം അനിൽകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ എ എൻ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. കണയന്നൂർ താലൂക്ക് സഹകരണ അസി.രെജിസ്ട്രാർ കെ ശ്രീലേഖ ആദ്യ വിൽപന നടത്തി. കെ ടി സാജൻ, സി ഡി വത്സലകുമാരി, കെ ബി ഹർഷൽ, എസ് മോഹൻദാസ്, ആശാ കലേഷ്, സെക്രട്ടറി എം എൻ ലാജി എന്നിവർ സംസാരിച്ചു

പച്ചക്കറിച്ചന്ത തുറന്നു


വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ജൈവ പച്ചക്കറിച്ചന്ത തുറന്നു. വെണ്ണല വെട്ടിയൂർ മഠം ക്ഷേത്രത്തിനു സമീപം ആരംഭിച്ച ചന്ത ജില്ലാ സഹകരണ ജോ. രജിസ്ട്രാർ കെ. സജീവ് കർത്ത, ബി ബി അജയന് ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്യ്തു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എൻ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. കൗൺസിലർ സിഡി വത്സലകുമാരി, പി ആർ ശിങ്കാരൻ, കെ ടി സാജൻ, കെ ജി ഗോപി, കെ ജി ബാലൻ, എസ് മോഹൻദാസ്, എൻ ധർമജൻ, പി ആർ സാംബശിവൻ, സെക്രട്ടറി എം എൻ ലാജി എന്നിവർ സംസാരിച്ചു

വിദ്യാർത്ഥികൾക്ക് അനുമോദനം


വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എല്ലാ വിഷയത്തിനും A പ്ലസ് കരസ്ഥമാക്കിയ 104 എസ് എസ് എൽ സി പ്ലസ് ടു വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മെമന്റോയും നൽകി അനുമോദിച്ചു. അഡീ. അഡ്വ ജനറൽ അശോക് എം ചെറിയാൻ ഉദ്ഘാടനം ചെയ്യ്തു ബാങ്ക് പ്രസിഡന്റ്‌ അഡ്വ എ എം സന്തോഷ് അധ്യക്ഷനായി, കെ ടി സാജൻ, സിഡി വത്സലകുമാരി, കെബി ഹർഷൽ, പി കെ മിറാജ്, എസ് മോഹൻദാസ്, കെ ജി സുരേന്ദ്രൻ , സെക്രട്ടറി എം എൻ ലാജി എന്നിവർ സംസാരിച്ചു

വെണ്ണല സഹകരണ ബാങ്കിൽ ഓൺലൈൻ പി എസ് സി ക്ലാസ്സ്‌ തുടങ്ങി


പി എസ് സി ഉദ്യോഗാർത്ഥികൾക്കായി വെണ്ണല സർവീസ് സഹകരണ ബാങ്ക് സൗജന്യ ഓൺലൈൻ പരിശീലന ക്ലാസ്സ് ആരംഭിച്ചു. ഗൂഗിൾ ക്ലാസ്സ് റൂമിലൂടെ ആറുമാസത്തെ കോഴ്സാണിത്. ഉദ്ഘാടനം അഡ്വ പി വി ശ്രീനിജൻ എംഎൽഎ നിർവഹിച്ചു. അഡ്വ.കെ എം സന്തോഷ് അധ്യക്ഷനായി, കൗൺസിലർമാരായ സിഡി വത്സലകുമാരി, കെബി ഹർഷൽ, ഭരണസമിതി അംഗങ്ങളായ എസ് മോഹൻദാസ്, കെ ജി സുരേന്ദ്രൻ, എ ഡി ജോസ്, സെക്രട്ടറി എം എൻ ലാജി, പി എസ് സിൻരാജ് എന്നിവർ സംസാരിച്ചു

വെണ്ണല ബാങ്ക്ഓണ വിപണി തുറന്നു


വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിൻ്റെ സബ്സിഡി നിരക്കിലുള്ള 12 ഇനം പലവ്യഞ്ജനങ്ങളുമായി ആലിൻ ചുവട് ജംഗ്ഷനിൽ ഓണ വിപണി തുറന്നു.കിറ്റ് ഒന്നിന് 520 /- രൂപയാണ് വില. ഓണ വിപണിയുടെ ഉദ്ഘാടനം കേരള അബ്കാരി വർക്കേഴ്സ് ക്ഷേമനിധി ബോഡ് ചെയർമാൻ സി.കെ.മണിശങ്കർ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി.കൗൺസിലർ സി.ഡി.വത്സലകുമാരി, ഭരണ സമിതി അംഗങ്ങളായ എസ്.മോഹൻദാസ്, കെ.ജി.സുരേന്ദ്രൻ,ആശാകലേഷ്, കെ.എ.അഭിലാഷ്, കെ.ജെ. സാജി, പി.ആർ.സാംബശിവൻ,സെക്രട്ടറി എം.എൻ.ലാജി, കെ.ജി.ഗോപി എന്നിവർ സംസാരിച്ചു.

ഔഷധക്കഞ്ഞി വിതരണം


വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ ഔഷധക്കഞ്ഞി വിതരണം നടത്തി. മുൻകൂട്ടി ബുക്ക് ചെയ്ത നാനൂറിൽപ്പരം പേർക്ക് ശനി, ഞായർ, ദിവസങ്ങളിൽ കഞ്ഞിവിതരണം ചെയ്തു. എറണാകുളം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ കെ സജീവ് കർത്താ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എൻ സന്തോഷ്‌ അധ്യക്ഷനായി ഡോ. മഹേഷ്‌ കൊളാപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ എസ് മോഹൻദാസ്, രജനി കുഞ്ഞപ്പൻ, ആശകലേഷ്, വത്സല പവിത്രൻ, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ടി എസ് ഹരി, പി ആർ പ്രദീപ് എന്നിവർ സംസാരിച്ചു

വിദ്യാതരംഗിണി വയ്പ പദ്ധതിക്ക് തുടക്കം


വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൽ വിദ്യാതരംഗിണി വയ്പ പദ്ധതി ആരംഭിച്ചു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി സർക്കാർ സഹകരണ വകുപ്പുമായി സഹകരിച്ച്‌ നടപ്പാക്കുന്ന രണ്ട് വർഷ പലിശ രഹിത വയ്പ് പദ്ധതിയാണിത്.

ആദ്യ വായ്പ വെണ്ണല ഗവ.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഹരിസ്മിത്തിന് സ്മാർട്ട്‌ ഫോൺ വാങ്ങുന്നതിനായി മാതാവ് സരിഗ നമീഷന് 10000 രൂപയുടെ ചെക്ക് നൽകി ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എൻ സന്തോഷ്‌ ഉത്ഘാടനം നിവഹിച്ചു. ബാങ്ക് സെക്രട്ടറി എം എൻ ലാജി, ടി സി മായ, റെജിമോൾ ജോഷി, ടി ആർ നമകുമാരി എന്നിവർ സംസാരിച്ചു

പച്ചക്കറി കൃഷി തുടങ്ങി വെണ്ണല സഹകരണ ബാങ്ക്


ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് പച്ചക്കറി കൃഷി ആരംഭിച്ചു. വെണ്ട, പയർ, മുളക്, വഴുതന, കോവൽ, തക്കാളി എന്നിവയാണ് 80 സെന്റ ഭൂമിയിൽ കൃഷി ചെയുന്നത്. പച്ചക്കറി കൃഷി നടീൽ ഉത്സവം കൗൺസിലർ സി ഡി വത്സലകുമാരി ഉൽഘടനം ചെയ്‌തു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എൻ സന്തോഷ്‌ അധ്യക്ഷനായി, കെ ടി സാജൻ, എസ് മോഹൻദാസ്, പി ആർ പ്രദീപ്‌, എം എൻ ലാജി, ടി എസ് ഹരി, ടി സി മായ, കെ ജി ജലജ എന്നിവർ സംസാരിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകി


വെണ്ണല സഹകരണ ബാങ്കിലെ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 154000 രൂപ സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എൻ സന്തോഷ്‌ മന്ത്രി വി എൻ വാസവന് തുക കൈമാറി. കോവിഡ് ഒന്നും രണ്ടും ഘട്ടത്തിലും പ്രളയസഹായവുമായി 632000 രൂപ അംഗങ്ങൾ നൽകിയിരുന്നു. ബാങ്കിന്റെ സംഭാവനയായി ഒരു കോടി രൂപയും നൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ്‌ പി കെ മിറാജ്, ഭരണസമിതി അംഗങ്ങളായ ആശ കലേഷ്, സെക്രട്ടറി എം എൻ ലാജി, ടി എസ് ഹരി എന്നിവർ പങ്കെടുത്തു.

പെൻഷൻ ആനുകൂല്യം ദുരിതാശ്വാസ നിധിയിലേക്ക്...


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചളിക്കവട്ടം സ്വദേശിയായ നാലുകണ്ടത്തിൽ എൻ.കെ.ഹർഷൻ 50,000/- രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വീകരിക്കുന്നതിനായി വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് തുറന്ന കൗണ്ടറിൽ എത്തി തുക നൽകുകയായിരുന്നു. തൻ്റെ റിട്ടയർമെൻ്റ് ആനുകൂല്യത്തിൻ്റെ ഒരു പങ്കാണിത്, തന്നെ ഇത്രയും കാലം പോറ്റിയ നാടിന് തന്നാൽ കഴിയുന്നത് എന്തെങ്കിലും നൽകണമെന്ന ആഗ്രഹത്താലാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനായിരിക്കെ റിട്ടയർ ചെയ്ത ഹർഷൻ തുക നൽകി കൊണ്ട് പറഞ്ഞത്. തുക ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് ഏറ്റുവാങ്ങി. ഭരണ സമിതിയംഗങ്ങളായ എസ്.മോഹൻദാസ്, പി.ആർ.സാംബശിവൻ, കെ.ജി.സുരേന്ദ്രൻ, കെ.ജെ.സാജി, സെക്രട്ടറി എം.എൻ.ലാജി, ടി.എസ്.ഹരി, ദീപ.ഡി.ബി, റെജിമോൾ ജോഷി എന്നിവർ സംസാരിച്ചു.

തൈകൾ വിതരണം ചെയ്തു


വെണ്ണല ബാങ്കിൽ "ഹരിതം സഹകരണം " ലക്ഷം പുളിമര തൈകൾ വച്ച് പിടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി പുളിമര ചെടികൾ വിതരണം ചെയ്തു.

"ഹരിതം സഹകരണം " സഹകരണ ബാങ്കുകൾ മുഖേന ലക്ഷം പുളിമര ചെടികൾ വച്ച് പിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി വെണ്ണല സഹകരണ ബാങ്ക് കുടംപുളിയുടെയും വാളൻപുളിയുടെയും തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം മുതിർന്ന കർഷക തൊഴിലാളിയായ രത്നമ്മവറുത് കുടംപുളി തൈ വി.ജെ. തങ്കച്ചന് നൽകി നിർവഹിച്ചു. ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കൗൺസിലർ സി.ഡി.വത്സലകുമാരി, എം.കെ.ഇസ്മയിൽ, എസ്.മോഹൻദാസ്, ഫസീർഖാൻ, സെക്രട്ടറി എം.എൻ.ലാജി, ടി.എസ്.ഹരി, ടി.സി.മായ, ടി.ആർ.നമകുമാരി എന്നിവർ സംസാരിച്ചു.

ഒരുമണിക്കൂറിനകം പലിശ രഹിത വായ്പ


കോവിഡ് ലോക്ക്ഡൗണിൽ
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്കായി
ഒരുമണിക്കൂറിനകം പലിശരഹിത വായ്പ നൽകുന്ന പദ്ധതിയുമായി വെണ്ണല സഹകരണ ബാങ്ക്.....

കോവിഡിന്റെ ആദ്യഘട്ടത്തിലും ബാങ്ക് പലിശ രഹിത വായ്പ പദ്ധതിയും കുറഞ്ഞ പലിശ നിരക്കിലുള്ള വിദ്യാഭ്യാസ / സ്വർണ്ണ വായ്പ പദ്ധതിയും ഏർപ്പെടുത്തിയിരുന്നു

പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് അഡ്വ.എ എൻ സന്തോഷ് നിർവഹിച്ചത് സെക്രട്ടറി എം എൻ ലാജി.ടി ആർ നമകുമാരി ദീപ.ഡി.ബി റെജി ജോഷി എന്നിവർ സംസാരിച്ചു

മുറ്റത്തെ മുല്ല വായ്പ' പദ്ധതി : ലാഭവിഹിതം കൈമാറി


വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മുറ്റത്തെ മുല്ല വായ്പ പദ്ധതിയുടെ ഒന്നാം വാർഷികത്തിന് കുടുംബശ്രീ പ്രവർത്തനസംഗമം നടത്തി. കൂലിവേലക്കാർ, ചെറുകിടകച്ചവടക്കാർ തുടങ്ങിയവരെ കൊള്ളപ്പലിശക്കാരിൽ നിന്നും രക്ഷിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകർ വഴി കുറഞ്ഞ പലിശ നിരക്കിൽ ലഘുവായ്പകൾ നിൽക്കുകയും ആഴ്ചതോറും തുക പിരിച്ചെടുക്കുകയും ചെയ്യുന്ന പദ്ധതിയാണ് മുറ്റത്തെ മുല്ല. വെണ്ണല സഹകരണ ബാങ്ക് ഇതിനോടകം അഞ്ച്കുടുംബശ്രീ യൂണിറ്റുകൾ വഴി 5.5 കോടി രൂപയാണ് എഴുന്നൂറിൽപ്പരം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യ്തത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുള്ള ലാഭവീതവും നൽകി. മൂന്ന് ഗ്രൂപ്പുകൾക്കായി 1, 87, 000 രൂപയാണ് നൽകിയത്. പ്രവർത്തനസംഗമം ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എൻ സന്തോഷ്‌ ഉത്ഘാടനം ചെയ്തു. കൊച്ചി നഗരസഭ 42 -ാം ഡിവിഷൻ എഡിഎസ് ചെയർ പേഴ്സൻ സുനിത തുളസി അധ്യക്ഷയായി.

എസ് മോഹൻദാസ്, ടി എസ് ഹരി, ഡി ബി ദീപ, ഹസീന നസീർ, പി എച്ച്റജീന, മേരി ജോൺ, രജുല ലീഷ്, സിജി സന്തോഷ്‌, ഷാജിനി രക്നകാരൻ, വിനിത ശ്യാം എന്നിവർ സംസാരിച്ചു

വിഷുവിന് ഒരു മുറം പച്ചക്കറി ചന്ത ആരംഭിച്ചു


വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിഷുവിന് ഒരു മുറം പച്ചക്കറി ചന്ത ആരംഭിച്ചു. പച്ചക്കറിച്ചന്തയുടെ ഉദ്ഘടനം ബാങ്ക് പ്രസിഡന്റ്‌ എ എൻ സന്തോഷ്‌ നിർവഹിച്ചു. ഭരണസമിതിയംഗങ്ങളായ എസ് മോഹൻദാസ്, കെ ജി സുരേന്ദ്രൻ, എം എൻ ലാജി, ടി സി മായ, വി ആർ സത്യൻ എന്നിവർ സംസാരിച്ചു

ഒരുമുറം പച്ചക്കറി:നടീൽ ഉത്സവം


വിഷുവിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടീൽ ഉത്സവം നടത്തി. വെണ്ട, തക്കാളി, പച്ചമുളക്, പാലക്ക് ചീര ചെടികൾ നട്ട് കൗൺസിലർ സി ഡി വത്സലകുമാരി ഉൽഘടനം ചെയ്തു.ബാങ്ക് പ്രസിഡന്റ്‌ എ എൻ സന്തോഷ്‌ അധ്യക്ഷനായി ഭരണസമിതി അംഗങ്ങളായ എസ് മോഹൻദാസ്, കെ ജി സുരേന്ദ്രൻ, ആശാകലേഷ്, സെക്രട്ടറി എം എൻ ലാജി, ടി എസ് ഹരി എന്നിവർ സംസാരിച്ചു

കപ്പ കൃഷി വിളവെടുത്തു


സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെണ്ണല സഹകരണ ബാങ്കിന്റെ കപ്പക്കൃഷി വിളവെടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എ എൻ സന്തോഷ്‌ അധ്യക്ഷനായി കൗൺസിലർ സിഡി വത്സലകുമാരി, സിപിഐ എം വെണ്ണല ലോക്കൽ സെക്രട്ടറി കെ ടി സാജൻ, എസ് മോഹൻദാസ്, സെക്രട്ടറി എം എൻ ലാജി എന്നിവർ സംസാരിച്ചു. വെണ്ണല കാഞ്ഞിരത്തിങ്കൽ റോഡിൽ ഡോ. മോളിക്കുട്ടി തോമസ് സൗജന്യമായി വിട്ടുനൽകിയ 50 സെന്റ് സ്ഥലത്താണ് കൃഷി

വെണ്ണല സഹകരണ മെഡിക്കൽ ലാബിന് പള്ളിശ്ശേരി ശാഖ



വെണ്ണല സഹകരണ ബാങ്കിന്റെ സഹകരണ മെഡിക്കൽ ശാഖ മേയർ എം അനിൽകുമാർ ഉത്ഘാടനം ചെയ്യ്തു. ബാങ്ക് പ്രസിഡന്റ്‌ എ എൻ സന്തോഷ്‌ അധ്യക്ഷനായി.ഭരണ സമിതി അംഗങ്ങളായ എസ് മോഹൻദാസ്, പി കെ മിറാജ്, ആശ കലേഷ്, കെ ജെ സാജി, സെക്രട്ടറി എം എൻ ലാജി എന്നിവർ സംസാരിച്ചു. സ്വകാര്യ ലാബുകളെക്കാൾ 20 മുതൽ 50 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ഇവിടെ പരിശോധനകൾ നടത്തുന്നത്

വെണ്ണല ബാങ്ക് പള്ളിശ്ശേരി ശാഖ തുറന്നു



വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ പള്ളിശ്ശേരി ശാഖ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ ഉത്ഘാടനം ചെയ്തു. ശാഖങ്കണത്തിൽ ചേർന്ന യോഗം ജോൺ ഫെർണാണ്ടസ് എം എൽ എ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എ എൻ സന്തോഷ്‌ അധ്യക്ഷനായി. ആദ്യനിക്ഷേപം പി എ അനിലിൽ നിന്നും സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ വി ജി ദിനേശ് ഏറ്റുവാങ്ങി. സെക്രട്ടറി എം എൻ ലാജി റിപ്പോർട്ട്‌ അവതരിപ്പിച്ചു.കൗൺസിലർമാരായ ജോജി കുരിക്കോട്, സി ഡി വത്സലകുമാരി, സിപിഐ എം വൈറ്റില ഏരിയ സെക്രട്ടറി കെ ഡി വിൻസെന്റ്, വെണ്ണല ലോക്കൽ സെക്രട്ടറി കെ ടി സാജൻ, പാലാരിവട്ടം ലോക്കൽ സെക്രട്ടറി കെ എ മസൂദ്, അസി. രജിസ്ട്രാർ കെ ശ്രീലേഖ, തമ്മനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ എൻ ലെനിൻ, ഇടപ്പള്ളി വടക്കുംഭാഗം ബാങ്ക് പ്രസിഡന്റ്‌ എ ജെ ജഗ്നേഷ്യസ് കോൺഗ്രസ്‌ തമ്മനം മണ്ഡലം പ്രസിഡന്റ്‌ പി വി അനിൽകുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ പി കെ മിറാജ് സ്വാഗതവും കെ ജെ സാജി നന്ദിയും പറഞ്ഞു

വെണ്ണല ബാങ്കിൽ ക്രിസ്മസ് കേക്ക് മേള



വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മേള ആരംഭിച്ചു. പ്രമുഖ കമ്പനികളുടെ കേക്കുകളും കുടുംബശ്രീയുടെ ഹോം മെയ്ഡ് കേക്കുകളും പലഹാരങ്ങളും മേളയിലുണ്ട്. പ്ലം കേക്ക്, ക്യാരറ്റ് ചക്കപ്പഴം എന്നിങ്ങനെ വിവിധ തരത്തിലുള്ള കേക്കുകൾ മിതമായ നിരക്കിലാണ് വിൽപ്പന നടത്തുന്നത്. കേക്ക് മേള ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ എൻ സന്തോഷ്‌ മഹിളാ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി മേരി ജോണിന് നൽകി ഉദ്ഘാടനം ചെയ്തു. എസ് മോഹൻദാസ് അദ്ധ്യക്ഷനായി. കെ ടി സാജൻ, കെ എസ് സലജൻ, ബാങ്ക് സെക്രട്ടറി എം എൻ ലാജി, എൻ ആർ ജോബ്, പി കെ സന്താൻ, എം കെ മുരളി എന്നിവർ സംസാരിച്ചു. കെ ജി സുരേന്ദ്രൻ സ്വാഗതവും കെ പി അഭിലാഷ് നന്ദിയും പറഞ്ഞു

മീൻകൃഷി തുടങ്ങി...



വെണ്ണല: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെണ്ണല സർവീസ് സഹകരണ ബാങ്കിൽ മീൻകൃഷി തുടങ്ങി. മീൻകൃഷിയുടെ ഉദ്ഘാടനം പി. രാജീവ്‌ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എ. എൻ സന്തോഷ്‌ അധ്യക്ഷനായി. സംയോജിത ജൈവകൃഷിയുടെ ഭാഗമായി 6000 ഹൈബ്രിഡ് ഇനം തിലോപ്പിയക്കുഞ്ഞുങ്ങ ളെയാണ് ഡോ. മോളിക്കുട്ടി തോമസ് സൗജന്യമായി വിട്ടുനൽകിയ ഒരേക്കർ ഭൂമിയിൽ നിർമിച്ച കൃത്രിമക്കുളത്തിൽ നിക്ഷേപിച്ചത്.കപ്പ, പച്ചക്കറി, കോഴി കൃഷികളുമുണ്ട്. എറണാകുളം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്താ, അഡ്വ. കെ. ഡി വിൻസെന്റ്, കെ. ടി സാജൻ, സി. ഡി വത്സലകുമാരി, പി. കെ മിറാജ്, എസ്. മോഹൻദാസ്, വി. ആർ സത്യൻ എന്നിവർ സംസാരിച്ചു.

പച്ചക്കറിക്കൃഷി വിളവെടുപ്പ് തുടങ്ങി....



സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെണ്ണല സഹകരണ ബാങ്ക് തുടങ്ങിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ഡോ. മോളിക്കുട്ടി തോമസിന്റെ ഒരേക്കർ ഭൂമിയിലായിരുന്നു കൃഷി. വിളവെടുപ്പ് ഉത്സവം കണയന്നൂർ സഹകരണ അസി. രജിസ്ട്രാർ കെ. ശ്രീലേഖ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എ. എൻ സന്തോഷ്‌ അധ്യക്ഷനായി. കൃഷിയുടെ മുഖ്യ ചുമതലക്കാരനും കർഷക ശ്രീ അവാർഡ് ജേതാവുമായ പി. കെ സിങ്, ഭരണ സമിതി അംഗങ്ങളായ പി. കെ മിറാജ്, എസ്. മോഹൻദാസ്, ആശ കലേഷ്, കെ. ജി സുരേന്ദ്രൻ, സെക്രട്ടറി എം. എൻ ലാജി, ടി.എസ് ഹരി, വി. ആർ സത്യൻ, എന്നിവർ സംസാരിച്ചു. മരച്ചീനി, വഴുതന, വെണ്ട, തക്കാളി, പച്ചമുളക്, ഇഞ്ചി, മധുരകിഴങ്ങ് എന്നിവയാണ് കൃഷി ചെയുന്നത്

ഓൺലൈൻ മത്സര വിജയികളെ ക്യാഷ് അവാർഡും മെമൻേറായും നൽകി അനുമോദിച്ചു...

കോവിഡ് 19 ലോക്കഡോൺകാലം സർഗാത്മകമാക്കാൻ വെണ്ണല സർവീസ് സഹകരണ ബാങ്ക്-മാധവൻ മാസ്റ്റർ സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച ഓൺലൈൻ മത്സര വിജയികളെ ക്യാഷ് അവാർഡും മെമൻേറായും നൽകി അനുമോദിച്ചു...

കഥ-കവിത രചന, ലേഖനം,ക്വിസ്, മലയാള ചലച്ചിത്ര ഗാനാലാപനം, ഹ്രസ്വചിത്രം, ചിത്രരചന തുടങ്ങി ഏഴിനങ്ങളിലായിരുന്നു മത്സരങ്ങൾ......

സംസഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 600 പേർ പങ്കാളികളായി.തെരഞ്ഞെടുക്കപെട്ട 34 പേരാണ് സമ്മാനങ്ങൾക്ക് അർഹരായത്. വിജയികൾക്ക് സമ്മാന വിതരണം ജോൺ ഫെർണാണ്ടസ് എം.എൽ. എ നിർവഹിച്ചു.. ബാങ്ക് പ്രസിഡന്റ്‌ എ. എൻ. സന്തോഷ്‌ അധ്യക്ഷനായി. കൗൺസിലർ സി. ഡി. വത്സലകുമാരി, കെ. ടി സാജൻ, എസ്.മോഹൻദാസ്, പി. കെ മിറാജ്, കെ. എ അഭിലാഷ് സെക്രട്ടറി എം. എൻ ലാജി, ടി. എസ് ഹരി എന്നിവർ സംസാരിച്ചു..

വെണ്ണല ബാങ്കിൽ ഓണ വിപണി തുറന്നു



കൊച്ചി: വെണ്ണല സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഓണവിപണി തുറന്നു. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശർക്കര തുടങ്ങി 10 ഇനം പലവ്യഞ്ജനങ്ങൾ 510/- രൂപയ്ക്കാണ് ജനങ്ങൾക്ക് നൽകുന്നത്. ഹെഡ് ഓഫീസും പരിസരവും കണ്ടെയിൻമെൻ്റ് സോണി ലക്കയാൽ ഇക്കുറി ഓണവിപണി വെണ്ണല ലെനിൻ സെൻ്റർ ജംഗ്ഷനിലാണ്.കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി തിരക്ക് ഒഴിവാക്കുന്നതിനായി ഒരു ദിവസം 100 പേർക്കുവീതം വ്യത്യസ്ഥ സമയം നിശ്ചയിച്ച് കൂപ്പൺ നൽകിയാണ് വിൽപ്പന്ന നടത്തുന്നത്. ഓണചന്തയുടെ ഉദ്ഘാടനം കണയന്നൂർ താലൂക്ക് സഹകരണ അസി. രജിസ്ട്രാർ (ജനറൽ) കെ.ശ്രീലേഖ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കെ.ടി. സാജൻ, കൗൺസിലർ സി.ഡി.വത്സലകുമാരി, പി.കെ.മിറാജ്,എസ്.മോഹൻദാസ്, സെക്രട്ടറി എം.എൻ. ലാജി, എന്നിവർ സംസാരിച്ചു.

വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു...

ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ എല്ലാ വിഷയത്തിനും A+ നേടി വിജയിച്ച വിദ്യാർത്ഥികൾക്ക്‌ വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ക്യാഷ് അവാർഡുകളും മെമൻ്റോയും നൽകി അനുമോദിച്ചു. ബാങ്ക് അംഗളുടെ മക്കളെക്കൂടാതെ ബാങ്ക് പരിധിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവാർഡുകൾ നൽകി.അനുമോദന സമ്മേളനം കൊച്ചിനഗരസഭാ കൗൺസിലർ സി.ഡി.വത്സലകുമാരി ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിൻ്റെയും അവരെ ബാങ്കിലെ ഇടപാടുകാരാക്കി മാറ്റുന്നതിൻ്റെയും ഭാഗമായി വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകൾ ഇക്കുറി ബാങ്കിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ അവാർഡ് തുക നിക്ഷേപിച്ച വെണ്ണല ബാങ്കിൻ്റെ SB നിക്ഷേപ പാസ്സ് ബുക്കുകളും മെമൻ്റേയും ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് വിതരണം ചെയ്തു.കെ.ടി. സാജൻ, ഭരണ സമിതിയംഗങ്ങളായ കെ.ജി.സുരേന്ദ്രൻ, പി.ആർ.സാംബശിവൻ, ആശാകലേഷ്, സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു.

ജനസേവന കേന്ദ്രംതുറന്നു.



വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് പാലാരിവട്ടം പള്ളിശ്ശേരി കവലയിൽ ജനസേവനകേന്ദ്രം തുറന്നു. പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇലക്ടിസിറ്റി ബിൽ,വാട്ടർ ബിൽ, റേഷൻ കാർഡ്,മണി ട്രാൻസ്ഫർ, ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, എയർ ടിക്കറ്റ്, ഹോളിഡേ പാക്കേജ്, മൊബൈൽ ഫോൺ ചാർജിംഗ്, പാസ് പോർട്ടിനുള്ള അപേക്ഷ നൽകൽ, പാൻ കാർഡ്, വോട്ടർ പട്ടികയിൽ പേരു ചേർക്കൽ തുടങ്ങി 300 ൽ പരം ഓൺലൈൻ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാകും. ഉദ്ഘാടനം എം സ്വരാജ് എം എൽ എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ.സന്തോഷ് അധ്യക്ഷനായി. അഡ്വ. കെ. ഡി. വിൻസന്റ്, കെ.ടി.സാജൻ, കെ എ മസൂദ്,പി.കെ.മിറാജ്, എസ്.മോഹൻദാസ്, ആശാകലേഷ്,കെ.ജി.സുരേന്ദ്രൻ,ഏ.ഡി.ജോസ്, കെ.ജെ. സാജി,കെ.എ.അഭിലാഷ്, പി.ആർ.സാംബശിവൻ സെക്രട്ടറി എം.എൻ.ലാജി, അസി.സെക്രട്ടറി ടി.എസ്.ഹരി എന്നിവർ സംസാരിച്ചു.

വെണ്ണല സഹകരണ ബാങ്ക് മാധവൻ മാസ്റ്റർ സാംസ്ക്കാരിക കേന്ദ്രം ജോൺ ഫെർണാണ്ടസ് എം.എൽ.എയെ ആദരിച്ചു

കൊച്ചി : കേരള സംഗീത നാടക അക്കാദമി അവാർഡിനർഹനായ ജോൺ ഫെർണാണ്ടസ് എം.എൽ.എയെ വെണ്ണല സർവ്വീസ് സഹ.ബാങ്കിൻ്റെ സാംസ്ക്കാരിക സംഘടനയായ മാധവൻ മാസ്റ്റർ സാംസ്ക്കാരിക കേന്ദ്രം ആദരിച്ചു. വെണ്ണല ബാങ്ക് അങ്കണത്തിൽ വച്ച് നടന്ന ആദരണ സമ്മേളനത്തിൽ ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ്, എം.എൽ.എ യെ സമീപകാലത്ത് പ്രസിദ്ധീകരിച്ച പ്രശസ്ത ഗ്രന്ഥങ്ങൾ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു.നാടക പ്രവർത്തകനും 2018 ലെ സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവുമായ ഏ.ആർ.രതീശൻ നാടക പ്രഭാഷണം നടത്തി. കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.ടി. സാജൻ, എം.എൻ.ലാജി, കെ.എ.അഭിലാഷ്, പി.കെ.മിറാജ്, എസ്.മോഹൻദാസ് എന്നിവർ സംസാരിച്ചു

സൗജന്യ ഔഷധകഞ്ഞി വിതരണം ചെയ്ത് വെണ്ണല ബാങ്ക്



വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ജനങ്ങൾക്കായി സൗജന്യ ഔഷധകഞ്ഞി വിധരണം നടത്തി. പച്ചനെല്ലു കുത്തിയ അരിയിൽ ഞവര, ആശാളി, ഉലുവ, ജീരകം, തേങ്ങ, നെയ്യ്, ഇന്തുപ്പ്, കരിപ്പെട്ടി, നറുനെയ്യ് എന്നിവയോടൊപ്പം പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച 18 ഇനം പച്ചമരുന്നുകളും ചേർത്താണ് കഞ്ഞി തയ്യാറാക്കിയിരുന്നത്. മൂന്നു ദിവസങ്ങളിലായി വിതരണം ചെയ്ത മരുന്നു കഞ്ഞിക്കായി നിരവധി പേർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വൈ. 4 മുതൽ 6.30 വരെയാണ് വിതരണം ചെയ്തത്. ഡോ: സരിതാ മഹേഷ് കോളാപ്പിള്ളി ഔഷധ കഞ്ഞിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു.ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി.എസ്.മോഹൻദാസ്, ആശാ കലേഷ്, കെ.ജി.സുരേന്ദ്രൻ, മിനി.കെ.നായർ, സെക്രട്ടറി എം.എൻ.ലാജി, ടി.സി.മായ എന്നിവർ സംസാരിച്ചു.

കുറഞ്ഞ നിരക്കിൽ ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനായി ഇ-സേവന കേന്ദ്രം തുറന്നു.

വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി കുറഞ്ഞ നിരക്കിൽ ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനായി ഇ-സേവന കേന്ദ്രം തുറന്നു. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ , മണി ട്രാൻസ്ഫർ, ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, എയർ ടിക്കറ്റ്, മൊബൈൽഫോൺ റീചാർജിങ്, പാസ്പോർട്ടിനുള്ള അപേക്ഷ നൽകൽ തുടങ്ങിയ മുന്നൂറിൽപ്പരം സേവനങ്ങൾ ഉറപ്പാക്കിയാണ് സേവന കേന്ദ്രത്തിന് തുടക്കം കുറിച്ചത്. സേവന കേന്ദ്ര ത്തിന്റെ ഉദ്ഘാടനം മുൻ മേയർ സി.എം ദിനേശ് മണി നിർവഹിച്ചു, ബാങ്ക് പ്രസിഡന്റ് എ.എൻ സന്തോഷ് അധ്യക്ഷനായി, കെ.ഡി വിൻസെന്റ്, കെ.ടി സാജൻ, കൗൺസിലർ സി.ഡി വത്സലകുമാരി, കെ.ബി ഹർഷൽ, പി.ജി നാരായണൻ എന്നിവർ സംസാരിച്ചു

വെണ്ണല സഹകരണ ബാങ്ക് കുടുംബശ്രീയുമായി സഹകരിച്ച്‌ തുണിസഞ്ചി നിർമാണ യൂണിറ്റ് തുടങ്ങി

വെണ്ണല സഹകരണ ബാങ്ക് കുടുംബശ്രീയുമായി സഹകരിച്ച്‌ തുണിസഞ്ചി നിർമാണ യൂണിറ്റ് തുടങ്ങി. വ്യാപാരികൾക്കാവശ്യമയതും കുറഞ്ഞ നിരക്കിലുള്ളതുമായ സഞ്ചികളും വിവിധതരം അലങ്കാര സഞ്ചികളും നിർമിക്കുന്നുണ്ട്. സഞ്ചിനിർമാണത്തിന് സന്നദ്ധരായ കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനം അഡ്വാ. കെ ഡി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ എൻ സന്തോഷ് അധ്യക്ഷനായി. കെ ടി സാജൻ, എം എം നാസർ, കെ വി ബിന്ദു, ഹസീന നസീർ, സിജി സന്തോഷ്, മേരി ജോൺ, എസ് മോഹൻദാസ്, കെ ജി സുരേന്ദ്രൻ, ആശാ കലേഷ്, സെക്രട്ടറി എം എ ലാജി, എന്നിവർ സംസാരിച്ചു നസീർ, സിജി സന്തോഷ്, മേരി ജോൺ, എസ് മോഹൻദാസ്, കെ ജി സുരേന്ദ്രൻ, ആശാ കലേഷ്, സെക്രട്ടറി എം എ ലാജി, എന്നിവർ സംസാരിച്ചു

കുടുംബശ്രീയുമായി സഹകരിച്ച് വെണ്ണല സഹകരണ ബാങ്ക് മുറ്റത്തെ മുല്ല വായ്പാ പദ്ധതി തുടങ്ങി

കുടുംബശ്രീയുമായി സഹകരിച്ച് വെണ്ണല സഹകരണ ബാങ്ക് മുറ്റത്തെ മുല്ല വായ്പാ പദ്ധതി തുടങ്ങി. ജിസിഡിഎ മുൻ ചെയർമാൻ സി എൻ മോഹനൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ എൻ സന്തോഷ് അധ്യക്ഷനായി. ആയിരം മുതൽ 25,000 രൂപ വരെയുള്ള ലഘു വായ്പകൾ കുടുംബശ്രീ പ്രവർത്തകർ വഴി ആവശ്യക്കാരുടെ വീടുകളിൽ വിതരണം ചെയ്യുകയും ആഴ്ചതോറും ചെറു സംഖ്യകളായി തിരിച്ചുപിടിക്കുകയും ചെയ്യുന്നതാണ് പദ്ധതി. കൗൺസിലർമാരായ എംപി മുരളീധരൻ, അഡ്വക്കേറ്റ് പി എം നസീമ, സിഡി വത്സലകുമാരി, സിമി ബിനൽ, കെ ടി സാജൻ, കെ എ മസൂദ്, സിഡിഎസ് ചെയർപേഴ്സൺ സിന്ധു ബിജു എന്നിവർ സംസാരിച്ചു. പി കെ മിറാജ് സ്വാഗതവും എസ്. മോഹൻദാസ് നന്ദിയും പറഞ്ഞു

സംയോജിത ജൈവ പച്ചക്കറി കൃഷി

സംയോജിത ജൈവ പച്ചക്കറി കൃഷി
ഉദ്ഘാടനം : ശ്രീ. സി.എം ദിനേശ്മണി
(മുൻ മേയർ കൊച്ചി നഗരസഭ)
2020 ജൂലൈ 25 രാവിലെ 8.30ന്
ഡോ: മോളിക്കുട്ടി തോമസിന്റെ 50 സെന്റ് സ്ഥലത്ത്

വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറുന്നു

വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന പത്ത് ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് എ എൻ സന്തോഷ് മന്ത്രി വിഎസ് സുനിൽ കുമാറിനെ കൈമാറുന്നു

വെണ്ണല സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ കൈമാറുന്നു

വെണ്ണല സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രസിഡന്റ് അഡ്വ. എ എൻ സന്തോഷ് കൈമാറുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് 26.53 ലക്ഷം നൽകി.

കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് 26.53 ലക്ഷം നൽകി.ആദ്യഘട്ടം 10 ലക്ഷം നൽകിയതിനു പുറമെ രണ്ടാം ഘട്ടമായി 16.53 ലക്ഷം കൂടി ചേർത്താണ് ആകെ 26.53 ലക്ഷം നൽകിയത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, ഭരണ സമിതിയംഗങ്ങളുടെ സിറ്റിംഗ് ഫീസും പ്രസിഡെൻ്റിൻ്റെ ഓണറേറിയവും ഉൾപ്പെടെയാണ് രണ്ടാം ഘട്ടം 16.53,800/- രൂപ ആകെ നൽകിയത്.ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകൾ എം.സ്വരാജും എം.എൽ.എയും കണയന്നൂർ അസി. രജിസ്ട്രാർ രാജനും ചേർന്ന് ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷിൽ നിന്നും ഏറ്റുവാങ്ങി.കെ.ടി. സാജൻ, പി.കെ.മി റാജ്, സെക്രട്ടറി എം.എൻ.ലാജി, എസ്.മോഹൻദാസ്, മിനി.കെ.നായർ എന്നിവർ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് എം.സ്വരാജ് എം.എൽ.എ ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷിൽ നിന്നും ഏറ്റുവാങ്ങുന്നു.

വെണ്ണല ഗവ.സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് നൽകി

കൊച്ചി:വെണ്ണല ഗവ.സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ മാസ്ക്കൂകളും വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് നൽകി. എൽ.പി, യൂ പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി വിഭാഗം കുട്ടികൾക്കാവശ്യമായ പുനരുപയോഗയോഗ്യമായ 1000 മാസക്കുകളാണ് നൽകിയത്.മാസ്കുകൾ വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ. സന്തോഷിൽ നിന്നും വെണ്ണല ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പൽ പി.ഗീത ഏറ്റുവാങ്ങി. ഭരണ സമിതിയംഗങ്ങളായ കെ.ജി.സുരേന്ദ്രൻ, രജനികുഞ്ഞപ്പൻ, സെക്രട്ടറി എം.എൻ.ലാജി, പ്രീഷ പ്രകാശ് എന്നിവർ പങ്കെടുത്തു.

വെണ്ണല ഗവ.ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള മാസ്കുകൾ സ്ക്കൂൾ പ്രിൻസിപ്പാൾ പി.ഗീത ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷിൽ നിന്നും ഏറ്റുവാങ്ങുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ ഒരു മാസത്തെ നൽകി.

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ ഒരു മാസത്തെ നൽകി. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമായ 6.05 ലക്ഷം രൂപയുടെ ചെക്ക് എം.സ്വരാജ് എം.എൽ.എ ബാങ്ക് സെക്രട്ടറി എം.എൻ.ലാജിയിൽ നിന്നും ഏറ്റുവാങ്ങി.ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ്, കണയ ന്നൂർ അസി.രജിസ്ട്രാർ പി.ജി.രാജൻ, കെ.ടി. സാജൻ, പി.കെ. മിറാജ്, ടി.എസ്.ഹരി, ഒ.എം.മജീദ് എന്നിവർ പങ്കെടുത്തു.

വെണ്ണല ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം എം.സ്വരാജ് എം.എൽ.എ ബാങ്ക് സെക്രട്ടറി എം.എൻ. ലാജിയിൽ നിന്നും ഏറ്റുവാങ്ങുന്നു.

സർക്കാർ പ്രഖ്യാപിച്ച പാക്കേജ് പ്രകാരമുള്ള ധനസഹായം വെണ്ണല സഹകരണ ബാങ്കിൽ വിതരണം തുടങ്ങി.

കൊച്ചി: ലോക്ക് ഡൗണിനെ തുടർന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട മറ്റൊരു പെൻഷനും ലഭിക്കാത്ത ബി.പി.എൽ, അന്ത്യോദയ അന്നയോജന കുടുംബങ്ങൾക്കായി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് പ്രകാരമുള്ള 1000/- രൂപ ധനസഹായം വെണ്ണല സഹകരണ ബാങ്കിൽ വിതരണം തുടങ്ങി. കൊച്ചി നഗരസഭയിലെ 40, 41,42 ,43, 46,47 ഡിവി വിഷനുകളിലായി 9,49,000/- രൂപ 949 പേർക്കായാണ് ബാങ്കിൽ നിന്നും വിതരണം ചെയ്യുന്നത്. ആദ്യധനസഹായം ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് വെണ്ണലപാറപ്പുറത്ത് റാഷി സിറാജിന് നൽകി ഉദ്ഘാടനം ചെയ്തു. ഭരണ സമിതിയംഗം എസ്.മോഹൻദാസ്, സെക്രട്ടറി എം.എൻ.ലാജി, ടി.എസ്.ഹരി, ഒ.എം.മജീദ് എന്നിവർ സംസാരിച്ചു.

1000/- രൂപ സർക്കാർ ധനസഹായ വിതരണോദ്ഘാടനം വെണ്ണല ബാങ്ക് പരിധിയിൽ പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് നിർവഹിക്കുന്നു.

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരമുള്ള വായ്പാ വിതരണം ആരംഭിച്ചു

കൊച്ചി: കോവിഡ് 19 ലോക്ക് ഡൗണിനെ തുടർന്നുള്ള തൊഴിൽ നഷ്ടവും തന്മൂലം സാധരണക്കാർക്കുണ്ടാകുന്ന ദുരിതവും കണക്കിലെടുത്ത് സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരമുള്ള വായ്പാ വിതരണം വെണ്ണല സഹകരണ ബാങ്കിൽ ആരംഭിച്ചു.കൊച്ചി നഗരസഭ 43-ാം ഡിവിഷനിലെ "അംഗന "കുടുംബശ്രീ അയൽക്കൂട്ടത്തിലെ 13 അംഗങ്ങൾക്ക് 10,000/- രൂപ വീതം നൽകുന്നതിന് 1,30,000/- രൂപ അയൽക്കൂട്ടത്തിൻ്റെ അക്കൗണ്ടിൽ നിക്ഷേപിച്ച് പാസ്സ് ബുക്ക് ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് അയൽക്കൂട്ട ഭാരവാഹികളായ നിഷ്മോൾ മഹേഷിനും കലാഷാജിക്കും നൽകി നിർവഹിച്ചു.ബാങ്ക് ഭരണസമിതിയംഗങ്ങളായ പി.ആർ.സാംബശിവൻ, കെ.ജി.സുരേന്ദ്രൻ, അസി.സെക്രട്ടറി ടി.എസ്.ഹരി, ബാങ്ക് പാലാരിവട്ടം ബ്രാഞ്ച് മാനേജർ എം.ടി. മിനി എന്നിവർ സംസാരിച്ചു.

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരമുള്ള വായ്പാ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് നിർവഹിക്കുന്നു '

"ഹരിതം സഹകരണം " പദ്ധതിയുടെ ഭാഗമായി വെണ്ണല സഹ.ബാങ്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

"ഹരിതം സഹകരണം " പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ വെണ്ണല സഹ.ബാങ്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു. മൂന്നു വർഷം കൊണ്ട് കായ്ഫലം തരുന്ന 220 /- രൂപ വിലയുള്ള മലേഷ്യൻ കുള്ളൻ ഇനം തെങ്ങിൻ തൈ ഒന്നിന് 100/- രൂപ സബ്‌സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്.തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം മുൻ മേയർ സി.എം.ദിനേശ്മണി നിർവഹിച്ചു. ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കൗൺസിലർ സി.ഡി.വത്സലകുമാരി, ഭരണ സമിതിയംഗങ്ങളായ എസ്മോഹൻ ദാസ്, ആശാ കലേഷ്, സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു.

വെണ്ണല സഹ.ബാങ്കിൻ്റെ തെങ്ങിൻ തൈ വിതരണോദ്ഘാടനം മുൻ മേയർ സി.എം.ദിനേശ്മണി നിർവഹിക്കുന്നു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുറഞ്ഞ പലിശ നിരക്കിൽ കോഴികളും കൂടും വിതരണം ചെയ്തു.

കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുറഞ്ഞ പലിശ നിരക്കിൽ ബിവി 380 ഹൈബ്രിഡ് ഇനം മുട്ട കോഴികളും കൂടും വിതരണം ചെയ്തു.25 കോഴിയും കൂടും 40 ദിവസത്തേക്കുള്ള തീറ്റയും മരുന്നും 70 ദിവസത്തേക്കുള്ള മോർട്ടാലിറ്റി റിസ്ക് കവറേജും ഉൾപ്പെടെ 17000/- രൂപയ്ക്കാണ് കർഷകർക്ക് നൽകിയത്. മുട്ടക്കോഴിയും കൂടും വിതരണോദ്ഘാടനം കേരള അബ്കാരി വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോഡ് ചെയർമാൻ സി.കെ.മണിശങ്കർ നിർവഹിച്ചു.ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ്‌ അദ്ധ്യക്ഷനായി. കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.ടി.സാജൻ, ഭരണ സമിതിയംഗങ്ങളായ എസ്.മോഹൻദാസ്, ഏ.ഡി. ജോസ്, കെ.ജി.സുരേന്ദ്രൻ, ബാങ്ക് സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു.

വെണ്ണല ബാങ്കിൻ്റെ മുട്ടക്കോഴിയും കുടും വിതരണോദ്ഘാടനം സി.കെ.മണിശങ്കർ നിർവഹിക്കുന്നു.

വെണ്ണല ബാങ്ക് സംയോജിത ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് സംയോജിത ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. വെണ്ണല കാഞ്ഞിരത്തിങ്കൽ റോഡിൽ മൈലാ കലിൽ വീട്ടിൽ ജോർജ് ചെറിയാൻ്റെയും ഭാര്യ ഡോ: മോളികുട്ടി തോമസിൻ്റെയും ഉടമസ്ഥതയിലുള്ള 70 സെൻ്റ് ഭൂമിയിലാണ് ബാങ്കിൻ്റെ നേതൃത്വത്തിൽ കപ്പ, പച്ചക്കറി, മത്സ്യം, കോഴി തുടങ്ങിയ കൃഷികൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.പച്ചക്കറി കൃഷിയുടെ നടീൽ ഉത്സവം വെണ്ട, വഴുതന തൈകൾ നട്ട് മുൻ മേയർ

സി.എം.ദിനേശ്മണി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി.ഡോ.മോളികുട്ടി തോമസ്, കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.ടി. സാജൻ, പി.കെ. മിറാജ്, എസ്.മോഹൻദാസ്, കെ.ജി.സുരേന്ദ്രൻ, ആശാ കലേഷ്, കെ.എ.അഭിലാഷ്, മിനി ഗോപു, ബാങ്ക് സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു. ബാങ്കിൻ്റെ കർഷകശ്രീ അവാർഡ് ജേതാക്കളായ പി.കെ.സിംഗ്, എം.ബി. ഘോഷ്, എസ്.മോഹൻദാസ്, വി.ആർ.സത്യൻ എന്നിവരാണ് സംയോജിത ജൈവകൃഷിക്ക് നേതൃത്വം നൽകുന്നത്.

വെണ്ണല ബാങ്ക് ലാപ്ടോപ് വായ്പ പദ്ധതി ആരംഭിച്ചു

വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് കുറഞ്ഞ പലിശ നിരക്കിലുള്ള വിദ്യാഭ്യാസ വായ്പ പദ്ധതിയുടെ ഭാഗമായി ലാപ്ടോപ് വായ്പ നൽകി. ആദ്യ വായ്പ ബാങ്ക് പ്രസിഡന്റ് അഡ്വ. എ എൻ സന്തോഷ് പുഴക്കരപ്പാടം സ്വദേശിയും തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ എസ് എസ് എൽ സി വിദ്യാർത്ഥിയുമായ പ്രജോദ് വിനോദിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ എസ് മോഹൻദാസ്, ആശാ കലേഷ്, കെ ജി സുരേന്ദ്രൻ, സെക്രട്ടറി എം എൻ ലാജി, ടി എസ് ഹരി കെ എം ഷീജ എന്നിവർ സംസാരിച്ചു

വിദ്യാത്ഥികൾക്ക് വെണ്ണല ബാങ്ക് ടി വി നൽകി



വെണ്ണല സ്കൂളിലെ ടി വി ഇല്ലാത്ത വിദ്യാർത്ഥികൾ ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ടി വി നൽകി. ടി വി ഇല്ലാത്ത വിദ്യാർത്ഥികളുടെ വിവരം ഹെഡ്മിസ്ട്രസ് അറിയിച്ചതിനെത്തുടർന്ന് ബാങ്ക്, സ്കൂളിൽ ടി വി എത്തിച്ചുനൽകുകയായിരുന്നു.

ബാങ്ക് പ്രസിഡന്റ്‌ എ എൻ സന്തോഷ്‌ ടി വി ഹെഡ്മിസ്ട്രസ് ജോളി സെബാസ്റ്റ്യന് കൈമാറി. ഭരണസമിതി അംഗങ്ങളായ മിനി കെ നായർ, ടി എസ് നിതീഷ്, ബാങ്ക് സെക്രട്ടറി എം എൻ ലാജി, ടി സ് ഹരി എന്നിവർ പങ്കെടുത്തു

വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം No. E 774)

(ക്‌ളാസ് 1 സൂപ്പർ ഗ്രേഡ് പൂർണ്ണമായും കമ്പ്യൂട്ടർ വൽക്കരിച്ചത്)
ചളിക്കവട്ടം (കൊറ്റാങ്കാവ്‌ ക്ഷേത്രത്തിനു സമീപം)
വെണ്ണല പി. ഒ, കൊച്ചി 682 028
Tel: 0484 280 6092, ഇ-മെയിൽ: vennalascb@gmail.com
Web: www.vennalascb.com
ബ്രാഞ്ച്: പാലാരിവട്ടം,
കെ. പി. ആർ. ബിൽഡിംഗ്,
പി. ജെ. ആന്റണി റോഡ്
Tel: 0484 2331221

Terms of use | Privacy Policy | Contact us
© 2021 www.vennalascb.com All Rights Reserved

Designed and Developed by WebSoul TechServe