ബാങ്കിൻറെ സ്ഥാപക പ്രസിഡൻറ് ശ്രീ. സി. എ. മാധവൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1983-ൽ സ്ഥാപിതമായ വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അശ്രാന്ത പരിശ്രമംകൊണ്ട് 01-04-2013 മുതൽ ക്‌ളാസ്സ് 1 സൂപ്പർഗ്രേഡ് ബാങ്ക് ആയി ഉയർന്നു.
ഇപ്പോൾ 24000 അംഗങ്ങളും 3.2 കോടി രൂപയുടെ ഓഹരി മൂലധനവും 275 കോടി രൂപ നിക്ഷേപവും 165 കോടി രൂപയുടെ വായ്പ്പ ബാക്കിനിൽപ്പും ഉള്ള ഒരു ധനകാര്യ സ്ഥാപനമായി എല്ലാസേവനങ്ങളും ചെയ്തുവരുന്നു.
ബാങ്ക് നവീകരിച്ച ഓഫീസ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പൂർണ്ണമായും കമ്പ്യൂട്ടർ വത്കരിച്ച ബാങ്ക് ഹെഡ്ഓഫീസ് രാവിലെ 9:30 മുതൽ വൈകുന്നേരം 7:00 മണി വരെയും ചളിക്കവട്ടം, പാലാരിവട്ടം ബ്രാഞ്ചുകൾ രാവിലെ 9:30 മുതൽ വൈകുന്നേരം 4:30 വരെയും പ്രവർത്തിച്ചു വരുന്നു.
ആലിൻചുവട് SNDP കെട്ടിടത്തിൽ ഒരു നീതി സ്റ്റോറും, ബാങ്കിൻറെ പഴയ ഹെഡ്ഓഫീസിനു താഴെ ഒരു കൺസ്യൂമർ സ്റ്റോറും നിത്യോപയോഗ സാധനങ്ങൾ നിയന്ത്രിത വിലക്ക് നൽകിവരുന്നു. കൂടാതെ സഹകരണ മെഡിക്കൽ ലാബും പൊതുജന സേവന കേന്ദ്രവും പ്രവർത്തിച്ചു വരുന്നു.
ബാങ്കിന്റെ 70 വയസുകഴിഞ്ഞ അംഗങ്ങൾക്ക് വാർദ്ധക്യകാല പെൻഷൻ, അംഗങ്ങൾക്ക് മരണാനന്തരാവശ്യ സഹായ നിധി, വിദ്യാഭ്യാസ പ്രോത്സാഹന സഹായ നിധി, ചികിത്സാ സഹായം എന്നിവ ബാങ്ക് നൽകിവരുന്നുണ്ട്. എല്ലാമാസവും പ്രതിമാസ നിക്ഷേപ പദ്ധതികൾ ആരംഭിച്ചു നടത്തുന്നുണ്ട്. തുടർച്ചയായി അംഗങ്ങൾക്ക് 20% ഡിവിഡൻറ് നൽകി വരുന്നു. സഹകാരികളുടെ നിസ്വാർത്ഥവും ആത്മാർത്ഥവുമായ സഹകരണം കൊണ്ടാണ് ബാങ്ക് ഈ നേട്ടം കൈവരിച്ചിട്ടുള്ളത് എന്ന് പ്രത്യേകം സ്മരിക്കുന്നു.
അംഗങ്ങൾ |
24000 |
ഓഹരി മൂലധനം |
3.2 കോടി രൂപ |
പ്രവർത്ത മൂലധനം |
300 കോടി രൂപ |
നിക്ഷേപങ്ങൾ |
275 കോടി രൂപ |
വായ്പ ബാക്കി നിൽപ് |
165 കോടി രൂപ |
അഡ്വ. എ. എൻ സന്തോഷ്
ഫോൺ: 9847268055
ശ്രീ. അഭിലാഷ് കെ അശോക് കുമാർ
ഫോൺ: 9895402060
ശ്രീ. ടി. എസ് ഹരി
ഫോൺ: 9447171292
വെണ്ണല ബാങ്കിൻറെ നേതൃത്വത്തിൽ വെണ്ണല ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ബാങ്ക് അംഗങ്ങളുടെ മക്കളിൽ നിന്നും എസ്.എസ്.എൽ.സിക്കും +2 വിനും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മോമെന്റോയും വിതരണം നടത്തി. അനുമോദന സമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡൻറ് അഡ്വ. എ.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.ഡി.വത്സലകുമാരി, കെ.ബി.ഹർഷൽ, ഭരണ സമിതി അംഗങ്ങളായ കെ.എ. അഭിലാഷ്, വി.കെ.വാസു, സെക്രട്ടറി ടി.എസ്.ഹരി, കെ.എം.ഷീജ, ടി.സി.ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.
വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കോഓപ്മാർട്ട് സഹകരണ സൂപ്പർമാർക്കറ്റ് ആരംഭിച്ചു. 4300 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആലിൻചുവട് എസ്.എൻ.ഡി. പി കെട്ടിടത്തിൽ ആരംഭിച്ച സഹകരണ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം മുൻ ജി.സി.ഡി.എ ചെയർമാൻ അഡ്വ.സി.എൻ.മോഹനൻ നിർവഹിച്ചു. മുൻ മേയർ സി.എം.ദിനേശമണി എസ്. എൻ.ഡി.പി.ശാഖാ സെക്രട്ടറി സി.ഷാനവാസിന് സഹകരണ ഉത്പ്പന്നങ്ങൾ കൈമാറി ആദ്യ വിൽപ്പന നടത്തി. ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഏ.ജി.ഉദയകുമാർ, സി.കെ. മണിശങ്കർ,കെ.ടി. സാജൻ, ആർ.രതീഷ്, ടി.എസ്.ഷൺമുഖദാസ്, എം.ബി.മുരളീധരൻ, സി.ഡി.വത്സലകുമാരി, കെ.ബി.ഹർഷൽ, ഷാഹുൽഹമീദ്.പി.എച്ച് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം.എൻ.ലാജി, കെ.എ.അഭിലാഷ്, വിനീത സക്സേന തുടങ്ങിയവർ സംസാരിച്ചു.
(ക്‌ളാസ് 1 സൂപ്പർ ഗ്രേഡ് പൂർണ്ണമായും കമ്പ്യൂട്ടർ വൽക്കരിച്ചത്)
ചളിക്കവട്ടം (കൊറ്റാങ്കാവ് ക്ഷേത്രത്തിനു സമീപം)
വെണ്ണല പി. ഒ, കൊച്ചി 682 028
Tel: 0484 280 6092, ഇ-മെയിൽ: vennalascb@gmail.com
Web: www.vennalascb.com
ബ്രാഞ്ച്: പാലാരിവട്ടം,
കെ. പി. ആർ. ബിൽഡിംഗ്,
പി. ജെ. ആന്റണി റോഡ്
Tel: 0484 2331221
Terms of use | Privacy Policy | Contact us
© 2021 www.vennalascb.com All Rights Reserved
Designed and Developed by WebSoul TechServe